മഞ്ഞ നിറത്തില്‍ കുഴമ്പ് രൂപത്തിലുള്ള എന്തോ വിഭവമാണിവര്‍ പാകം ചെയ്യുന്നത്. തവിയുപയോഗിച്ച് ഇത് ഇളക്കുന്നതിനിടെ ഇതിലേക്ക് ചവച്ചുതുപ്പുകയാണ്. തുടര്‍ന്നും ഇളക്കുകയാണ്. ശേഷം പാത്രത്തില്‍ നിന്ന് അല്‍പമെടുത്ത് കഴിച്ചുനോക്കുകയും ചെയ്യുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ദിവസവും എത്രയോ വീഡിയോകള്‍ നിങ്ങള്‍ കാണുന്നുണ്ടായിരിക്കും. ഇവയില്‍ വലിയൊരു ശതമാനം വീഡിയോകളും ഫുഡ് വീഡിയോകളായിരിക്കും. വിവിധ തരത്തിലുള്ള ഭക്ഷണസംസ്കാരങ്ങള്‍, പാചകത്തിലെ പുത്തൻ പരീക്ഷണങ്ങള്‍ എന്നിങ്ങനെ പല ഉള്ളടക്കങ്ങളും ഫുഡ് വീഡിയോകളില്‍ കാണാറുണ്ട്.
ഇവയില്‍ ചിലതെങ്കിലും പക്ഷേ കാഴ്ചക്കാരെ ഏറെ അമ്പരപ്പിക്കാറുണ്ട്. നമുക്ക് കണ്ട് പരിചയമില്ലാത്തതോ- നമുക്ക് ഉള്‍ക്കൊള്ളാനാകാത്തതോ ആയ ഭക്ഷണരീതികളാണ് ഇവയില്‍ പ്രധാനം. അത്തരത്തിലൊരു വിചിത്രമായ കാഴ്ചയാണിനി പങ്കുവയ്ക്കുന്നത്.
ഭക്ഷണകാര്യത്തില്‍ ഏവര്‍ക്കുമുള്ളൊരു നിര്‍ബന്ധം വൃത്തിയാണ്. പുറത്തുനിന്ന് കഴിക്കുമ്പോള്‍ എപ്പോഴും മിക്കവരുടെയും ആശങ്ക വൃത്തിയെ ചൊല്ലിയുള്ളതായിരിക്കും. ഈ വിഭാഗക്കാര്‍ക്കൊന്നും ഈ വീഡിയോ കണ്ടിരിക്കാൻ പോലുമാകില്ല. അത്രമാത്രം അസഹ്യമാണ് ഇക്കാഴ്ചയെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്.
ഭക്ഷണം പാകം ചെയ്യുന്നതിനിടെ അതിലേക്ക് ചവച്ചുതുപ്പുന്ന സ്ത്രീയെ ആണ് വീഡിയോയില്‍ കാണുന്നത്. 'മിക്സ് ഫുഡ് ഹണ്ടര്‍' എന്ന ഇൻസ്റ്റ പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത് എവിടെ വച്ച്- എപ്പോള്‍ പകര്‍ത്തിയതാണെന്ന് വ്യക്തമല്ല. വീഡിയോയുടെ ആധികാരികതയും സംശയത്തിലാണ്. എന്നാലിത് സത്യമാണെങ്കില്‍ എവിടെയാണിത് എന്നാണ് ഏവര്‍ക്കുമറിയേണ്ടത്. എന്തുകൊണ്ടാണ് ഇവരിങ്ങനെ ചെയ്യുന്നത് എന്നറിയാനുള്ള കൗതുകവും നിരവധി പേര്‍ പങ്കുവച്ചിരിക്കുന്നു.
മഞ്ഞ നിറത്തില്‍ കുഴമ്പ് രൂപത്തിലുള്ള എന്തോ വിഭവമാണിവര്‍ പാകം ചെയ്യുന്നത്. തവിയുപയോഗിച്ച് ഇത് ഇളക്കുന്നതിനിടെ ഇതിലേക്ക് ചവച്ചുതുപ്പുകയാണ്. തുടര്‍ന്നും ഇളക്കുകയാണ്. ശേഷം പാത്രത്തില്‍ നിന്ന് അല്‍പമെടുത്ത് കഴിച്ചുനോക്കുകയും ചെയ്യുന്നു. ഇവരുടെ തൊട്ടടുത്ത് ഒരു പെൺകുട്ടിയിരിക്കുന്നത് കാണം. ഇപ്പുറം വേറെയും ആളുകളുണ്ട്. ആരും പാകം ചെയ്യുന്ന സ്ത്രീയുടെ പെരുമാറ്റത്തില്‍ അസാധാരണമായി ഒന്നും കാണുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
എന്തായാലും വീഡിയോ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇത് പരമ്പരാഗതമായി തയ്യാറാക്കുന്നൊരു പാനീയമാണെന്നും വളരെ അമൂല്യമാണെന്നും ചിലര്‍ കമന്‍റുകളിലൂടെ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ എത്ര അമൂല്യമായാലും ഈ രീതി ഉള്‍ക്കൊള്ളാവുന്നതല്ല എന്നുതന്നെയാണ് ഏവരും അഭിപ്രായപ്പെടുന്നത്.
വീഡിയോ കാണാം...
Also Read:- ജീവനുള്ള ചെമ്മീൻ കഴിക്കുന്ന വ്ളോഗര്‍; വിമര്‍ശനവുമായി കമന്‍റുകള്‍