പാചക പരീക്ഷണങ്ങളാണെങ്കില്‍ ഇവ കാണാൻ മിക്കവര്‍ക്കും താല്‍പര്യമാണ്. പലതും വീട്ടില്‍ പരീക്ഷിച്ച് നോക്കാൻ സാധിക്കുന്നതല്ല എങ്കില്‍ പോലും ഇത് കാണാനുള്ള കൗതുകം മൂലമാണ് കാഴ്ചക്കാരെ കൂടുതലും കിട്ടുന്നത്.
ദിവസവും നമ്മള്‍ സോഷ്യല്‍ മീഡിയിയലൂടെ കാണുന്ന വീഡിയോകളില്‍ വലിയൊരു വിഭാഗവും ഫുഡ് വീഡിയോകളായിരിക്കും. ഓരോ സ്ഥലങ്ങളിലും യാത്ര ചെയ്ത് അവിടങ്ങളിലെ രുചിവൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന ഫുഡ് വ്ളോഗര്‍മാര്‍, വിവിധ റെസ്റ്റോറന്‍റുകളിലെയോ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലെയോ പാചക പരീക്ഷണങ്ങള്‍, ട്രെൻഡുകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഫുഡ് വീഡിയോകളില്‍ കാണാവുന്നതാണ്.
പാചക പരീക്ഷണങ്ങളാണെങ്കില്‍ ഇവ കാണാൻ മിക്കവര്‍ക്കും താല്‍പര്യമാണ്. പലതും വീട്ടില്‍ പരീക്ഷിച്ച് നോക്കാൻ സാധിക്കുന്നതല്ല എങ്കില്‍ പോലും ഇത് കാണാനുള്ള കൗതുകം മൂലമാണ് കാഴ്ചക്കാരെ കൂടുതലും കിട്ടുന്നത്.
അത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു 'ദോശ മേക്കിംഗ്' വീഡിയോ. 'സ്പൈഡര്‍മാൻ ദോശ' എന്നാണിതിന്‍റെ പേര്. ഈ പേര് വരാനൊരു കാരണവുമുണ്ട്. ദോശമാവ് കുപ്പിയിലാക്കി അതില്‍ നിന്ന് പാനിലേക്ക് നൂല് പോലെയാണ് അല്‍പാല്‍പമായി ഒഴിക്കുന്നത്. ഇത് ചെയ്തുവരുമ്പോള്‍ വല പോലിരിക്കും കാണാൻ.
മാവ് ഈയൊരു ഡിസൈനില്‍ ചുട്ടെടുക്കുന്നു എന്നത് മാത്രമല്ല ഈ ദോശയുടെ പ്രത്യേകത. മുട്ടയും മസാല ചേര്‍ത്ത പച്ചക്കറിക്കൂട്ടും ചീസുമെല്ലാം ചേര്‍ത്ത് നല്ല 'റിച്ച്' ആയിട്ടാണ് സ്പെഷ്യല്‍ ദോശ ചെയ്തെടുക്കുന്നത്. കാണുമ്പോള്‍ തന്നെ ഒന്ന് കഴിച്ചുനോക്കാൻ കൊതി തോന്നുന്നുണ്ടെന്നാണ് വീഡിയോ കണ്ട മിക്ക ഭക്ഷണപ്രേമികളുടെയും കമന്‍റ്.
രണ്ട് മാസം മുമ്പാണ് ഇൻസ്റ്റഗ്രാമില്‍ ഈ വീഡിയോ വന്നത്. ആറ് ലക്ഷത്തിലധികം പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ് ഇപ്പോഴീ വീഡിയോ. ദോശയുടെ റെസിപി മാത്രമല്ല, അത് തയ്യാറാക്കുന്നതിന്‍റെ രീതിയും ഒടുവില്‍ സര്‍വ് ചെയ്യാനായി ഒരുക്കിയെടുക്കുന്ന രീതിയുമെല്ലാം 'കിടിലൻ' ആയിട്ടുണ്ടെന്നാണ് മിക്ക കമന്‍റുകളും പറയുന്നത്.
എന്തായാലും സ്പൈഡര്‍മാൻ ദോശ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോയിലൂടെ കണ്ടുനോക്കൂ...
വീഡിയോ...
Also Read:- പൊറോട്ടയും ഇറച്ചിയും ഒരു പതിവാക്കല്ലേ...; കാരണം അറിയാം...