നിരവധി പേരാണ് യുവതിയുടെ ട്വീറ്റ് ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. തങ്ങള്‍ക്കും ഇത്തരത്തില്‍ സമ്മാനങ്ങള്‍ കിട്ടിയുണ്ടെന്നും ഇതൊക്കെ അവരുടെ സാധനങ്ങളുടെ പ്രൊമോഷനാണെന്നും ആണ് പലരുടെയും അഭിപ്രായം.
തിരക്കു പിടിച്ച ഈ ജീവിതത്തിനിടയില്‍ ഭക്ഷണവും മറ്റ് സാധനങ്ങളും വാങ്ങാന്‍ ഇന്ന് പലരും ആശ്രയിക്കുന്നത് ഓൺലൈൻ ഡെലിവറി ആപ്പുകളെയാണ്. ഓർഡർ ചെയ്തു മിനിറ്റുകൾക്കുള്ളിൽ സാധനം നമ്മുടെ കയ്യിലെത്തും. അത്തരത്തില്‍ ഒരു യുവതി സ്വിഗ്ഗിയുടെ ഗ്രോസറി ആപ്പായ ഇന്‍സ്റ്റാമാര്‍ട്ട് വഴി സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ പാഡിന്‍റെ പാക്കറ്റിനൊപ്പം ചോക്ലേറ്റ് കുക്കീസും ഉണ്ടായിരുന്നുവെന്ന് സന്തോഷം പങ്കുവയ്ക്കുകയാണ് യുവതി. ഇത് കണ്ട് ശരിക്കും സര്‍പ്രൈസ് ആയിപോയെന്നാണ് യുവതി പറയുന്നത്.
തന്‍റെ ട്വിറ്ററിലൂടെ ആണ് യുവതി ഇക്കാര്യം പങ്കുവച്ചത്. സമീറ എന്ന യുവതിയാണ് സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഒപ്പം ചോക്ലേറ്റ് കുക്കീസും കിട്ടിയെന്ന സന്തോഷം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്വിഗ്ഗിയാണോ കടക്കാരനാണോ, ഇതാരാണ് ചെയ്തത് എന്ന് അറിയില്ല എന്നും യുവതി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും യുവതിയുടെ ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
I ordered sanitary pads from and found a bunch of chocolate cookies at the bottom of the bag.
Pretty thoughtful!
But not sure who did it, swiggy or the shopkeeper?
നിരവധി പേരാണ് യുവതിയുടെ ട്വീറ്റ് ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. തങ്ങള്‍ക്കും ഇത്തരത്തില്‍ സമ്മാനങ്ങള്‍ കിട്ടിയുണ്ടെന്നും ഇതൊക്കെ അവരുടെ സാധനങ്ങളുടെ പ്രൊമോഷനാണെന്നും ആണ് പലരുടെയും അഭിപ്രായം. എന്തായാലും സമീറയുടെ ട്വീറ്റിന് സ്വിഗ്ഗി കെയര്‍സും പ്രതികരണം അറിയിച്ചു. 'നിങ്ങൾക്ക് സന്തോഷകരമായ ഒരു ദിവസം ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു സമീറാ' എന്നാണ് ഇതിന് സ്വിഗ്ഗി കെയര്‍സ് മറുപടി നല്‍കിയത്.
We just want you to have a pleasant day ahead, Sameera :)
^Ashwin
Also Read: അടിവയർ ഒതുക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...