ഫിഷ് ബ്രോത്ത് തയ്യാറാക്കുന്ന വീഡിയോ ആണിത്. മീന്‍ ചാറു അല്ലെങ്കില്‍ ഫിഷ് സൂപ്പ് എന്നും ഈ വിഭവത്തെ പറയാം. സാധാരണ സൂപ്പ് തയ്യാറാക്കുന്ന പോലെയല്ല, ഇവിടെ ഈ സ്ത്രീ പ്ലാസ്റ്റിക് ബാഗിൽ ആണ് ഫിഷ് സൂപ്പ് തയ്യാറാക്കുന്നത്.
നിരവധി ഇനം വീഡിയോകളാണ് ദിവസവും നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ ഭക്ഷവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് പല തരം പാചക പരീക്ഷണ വീഡിയോകള്‍ സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. പാചകം ഒരു കലയാണെന്ന് ആണല്ലോ പറയുന്നത്. പാചകം ഓരോ നാട്ടിലും, ഓരോ രീതിയിലാണ്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു പാചക വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഫിഷ് ബ്രോത്ത് തയ്യാറാക്കുന്ന വീഡിയോ ആണിത്. മീന്‍ ചാറു അല്ലെങ്കില്‍ ഫിഷ് സൂപ്പ് എന്നും ഈ വിഭവത്തെ പറയാം. സാധാരണ സൂപ്പ് തയ്യാറാക്കുന്ന പോലെയല്ല, ഇവിടെ ഈ സ്ത്രീ പ്ലാസ്റ്റിക് ബാഗിൽ ആണ് ഫിഷ് സൂപ്പ് തയ്യാറാക്കുന്നത്. മത്സ്യത്തിന്റെ അസ്ഥികളും മറ്റ് കഷ്ണങ്ങളും വെള്ളത്തിൽ കുറച്ചധികം നേരം വേവിച്ചുകൊണ്ട് ഉണ്ടാക്കുന്ന ഒരു ദ്രാവക വിഭവമാണ് ഫിഷ് ബ്രോത്ത്. ഇതില്‍ സുഗന്ധവ്യഞ്ജനങ്ങളും ഇലക്കറികളും മറ്റ് ചേരുവകളും ചേര്‍ക്കും. എന്നാല്‍ സാധാരണയായി ഇത്തരം സൂപ്പ് വിഭവങ്ങള്‍ വലിയ പാത്രത്തിലാണ് തയ്യാറാക്കുന്നത്. എന്നാല്‍ ഇവിടെ ഈ വീഡിയോയില്‍ പ്ലാസ്റ്റിക് ബാഗിൽ ഫിഷ് സൂപ്പ് തയ്യാറാക്കുന്ന സ്ത്രീയെ ആണ് കാണുന്നത്. അവരുടെ വേറിട്ട പാചകരീതി കണ്ട് അമ്പരന്നിരിക്കുകയാണ് ഭക്ഷണപ്രേമികള്‍. ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്.
തീ കത്തിച്ച വിറകിന് കുറച്ച് മുകളിലായി ഒരു പ്ലാസ്റ്റിക് ബാഗ് നിറയെ വെള്ളം കെട്ടിവയ്ക്കുന്ന വൃദ്ധയായ സ്ത്രീയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം അവര്‍ വെള്ളത്തിൽ പല തരം ചേ രുവകൾ ചേർക്കാൻ തുടങ്ങി. മുളക്, സുഗന്ധവ്യഞ്ജനങ്ങള്‍, മത്സ്യം, ഈന്തപ്പഴം, വെള്ളരിക്ക, ഉപ്പ് തുടങ്ങിവ ചേര്‍ത്താണ് ഇവര്‍ വിഭവം തയ്യാറാക്കുന്നത്.
2.6 മില്യണ്‍ വ്യൂസാണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. പലരും വിമര്‍ശനം ആണ് ഉന്നയിച്ചത്. പ്ലാസ്റ്റിക് കവറില്‍ പാചകം ചെയ്യുന്നത് ആരോഗ്യകരമല്ലെന്ന് പലരും ചൂണ്ടിക്കാണിച്ചു. പ്ലാസ്റ്റിക് ഉരുകുന്നതിനാൽ ഇത് സാധ്യമാണോ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു.
An elementary physics.pic.twitter.com/aqDuNa0Y5G
— The Figen (@TheFigen_)