ദിവസവും ഒരു പേരയ്ക്ക കഴിക്കാൻ മറക്കേണ്ട, ​ഗുണങ്ങൾ പലതാണ്

By Web Team  |  First Published Nov 8, 2024, 10:48 PM IST

ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നിർവീര്യമാക്കുന്നതിനും കുറയ്ക്കുന്നതിനും ഫലപ്രദമായ ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ പേരയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
 


വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴമാണ് പേരയ്ക്ക. ദിവസവും ഒരു പേരയ്ക്ക കഴിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് വിറ്റാമിൻ സി സഹായകമാണ്.  വിറ്റാമിൻ സി ഒരു ശക്തമായ ആൻ്റിഓക്‌സിഡൻ്റാണ്. ഇത് ചർമ്മത്തെ മൃദുലവും തിളക്കവും നിലനിർത്തുകയും ചെയ്യുന്നു. ഇതിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ചിലതരം ക്യാൻസറുകളെ പ്രതിരോധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നിർവീര്യമാക്കുന്നതിനും കുറയ്ക്കുന്നതിനും ഫലപ്രദമായ ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ പേരയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Latest Videos

undefined

പേരയ്ക്കയ്ക്ക് സ്വാഭാവികമായും ഗ്ലൈസെമിക് ഇൻഡക്‌സ് കുറവാണ്. ഇത് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴം കൂടിയാണ്. പേരയ്ക്കയിൽ നാരുകളും ധാരാളമുണ്ട്. അത് കൊണ്ട് തന്നെ ദഹനത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

പേരയ്ക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന സോഡിയവും പൊട്ടാസ്യവും നിങ്ങളുടെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. 

​ഗർഭിണികൾ പേരയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്. പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും വിറ്റാമിൻ ബി 9 ഉം ഗർഭസ്ഥ ശിശുവിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തെ സഹായിക്കുക ചെയ്യുന്നു.

കുറഞ്ഞ കലോറിയും ഉയർന്ന ഫൈബർ ഉള്ളടക്കവും ഉള്ളതിനാൽ വിശപ്പ് കുറയ്ക്കുകയും മെറ്റബോളിസത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ മറ്റ് പഴങ്ങളായ ആപ്പിൾ, ഓറഞ്ച് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ പേരയ്ക്കയിൽ പഞ്ചസാരയുടെ അളവ് കുറവാണ്.

സ്ത്രീകൾ പതിവായി പേരയ്ക്ക കഴിക്കുന്നത് ആർത്തവ വേദനകൾക്ക് ഒരു ഉത്തമ പരിഹാരമാണ്. പേരയ്ക്ക ജ്യൂസായും സ്മൂത്തിയായും എല്ലാം കഴിക്കാവുന്നതാണ്. പേരയില വെള്ളം കുടിക്കുന്നത് വയറിളക്കവും മലബന്ധ പ്രശ്നവും കുറയ്ക്കുന്നു. മറ്റൊന്ന്, ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നത് പേരയ്ക്ക സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടുകയും ചെയ്യുന്നു. 

പെരുംജീരകം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ

 

click me!