‌‌ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് പതിവാക്കൂ, ​​ഗുണങ്ങൾ പലതാണ്

By Web Team  |  First Published Feb 16, 2024, 3:01 PM IST

ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ഓക്സിഡേറ്റിവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ ആരോഗ്യപ്രദമായി സംരക്ഷിക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. 


നട്സുകളിൽ ഏറ്റവും പോഷക​ഗുണമുള്ളതും ആരോ​ഗ്യകരവുമായ നട്സാണ് ബദാം. ബദാം കഴിക്കുന്നത് ചുവന്ന രക്താണുക്കളിലെ വിറ്റാമിൻ ഇയുടെ അളവ് വർദ്ധിപ്പിക്കുമെന്നും കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷൻ വ്യക്തമാക്കി.

ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് ഓക്സിഡേറ്റിവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ ആരോഗ്യപ്രദമായി സംരക്ഷിക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. 

Latest Videos

undefined

ക്യാൻസർ, ഹൃദ്രോഗം, അൽഷിമേഴ്സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഇ യുടെ ഗുണങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്.  ബദാമിലെ വൈറ്റമിൻ ഇ ഗുണങ്ങൾ മുടി, ചർമ്മആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

ബദാമിൽ പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, കൊഴുപ്പ്, മാംഗനീസ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കുറഞ്ഞ മഗ്നീഷ്യം അളവ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറുകൾ എന്നിവയിലേക്ക് നയിക്കുന്നു. ബദാമിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും ബദാമിന് കഴിയും. ബദാമിൽ കാർബോഹൈഡ്രേറ്റുകൾ കുറവാണ്, എന്നാൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ അംശം കൂടുതലാണ്.  

ടൈപ്പ് 2 പ്രമേഹവും മെറ്റബോളിക് സിൻഡ്രോമും തടയുന്നതിനും ഉയർന്ന അളവിലുള്ള മഗ്നീഷ്യം ഗുണം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബദാമിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ വിറ്റാമിൻ ഇ അൽഷിമേഴ്സ് രോഗം, കാൻസർ, ഹൃദ്രോഗം എന്നിവ വികസിപ്പിക്കാനുള്ള അപകടസാധ്യത കുറയ്ക്കുന്നു. 

ബദാമിലെ നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. സമീകൃതാഹാരത്തിൽ ബദാം ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

ഈ ഭക്ഷണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും


 

tags
click me!