ആർത്തവ സമയത്ത് ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ വ്യത്യാസം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. ആർത്തവദിവസങ്ങളില്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.
ആർത്തവകാലം പലർക്കും വേദനയുടെ ദിവസങ്ങളാണ്. അസഹനീയമായ വയറുവേദന, നടുവേദന, ക്ഷീണം, ഓക്കാനം തുടങ്ങി പല പ്രശ്നങ്ങളും അനുഭവിക്കുന്നവരുണ്ട്. ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ വ്യത്യാസം മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. ആർത്തവദിവസങ്ങളില്‍ ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.
ആർത്തവ സമയത്ത് പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. പൈനാപ്പിൾ ആന്‍റി ഓക്‌സിഡന്‍റുകളുടെ നല്ല ഉറവിടമാണ്, കൂടാതെ ഇവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. 'ബ്രോംലൈന്‍' എന്ന ഒരു ഡൈജസ്റ്റീവ് എൻസൈമും ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വയറുവേദന, വയറിളക്കം, മലബന്ധം തുടങ്ങിയവയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ആർത്തവ വേദനയെ ശമിപ്പിക്കാനും പൈനാപ്പിൾ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇവ അമിത രക്തസ്രാവത്തെ കുറയ്ക്കുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി അയേണിന്‍റെ ആഗിരണത്തിനും സഹായിക്കും. വിളര്‍ച്ചയെ തടയാനും ക്ഷീണം അകറ്റാനും ഇത് ഗുണം ചെയ്യും. അതുപോലെ ചിലര്‍ക്ക് ആര്‍ത്തവ ദിനങ്ങളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാം. ഇവയെ അകറ്റാന്‍ പൈനാപ്പിളിലെ മാംഗനീസ് സഹായിക്കും.
undefined
ബീറ്റാ കരോട്ടിന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളിക് ആസിഡ്, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പൈനാപ്പിള്‍. പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ്, കാത്സ്യം തുടങ്ങിയവ പൈനാപ്പിളിലുണ്ട്. കൂടാതെ വിറ്റാമിന്‍ സിയുമുണ്ട്. സന്ധിവാതമുള്ളവര്‍ക്ക് അതിന്റെ ഭാഗമായി അനുഭവപ്പെടുന്ന വിഷമതകള്‍ ലഘൂകരിക്കാനും പൈനാപ്പിള്‍ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ കോളാജിന്‍ വര്‍ധിപ്പിക്കാനും ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രാത്രി ഉറങ്ങുന്നതിന് മുമ്പ് ശർക്കര ചേർത്ത പാല്‍ കുടിക്കുന്നതിന്‍റെ ഗുണങ്ങൾ