ഉച്ചയൂണിന് ശേഷം ഉറക്കം വരുന്നത് എന്തുകൊണ്ടെന്ന് അറിയാമോ?

By Web Team  |  First Published Aug 16, 2021, 2:02 PM IST

ചോറ് മാത്രമല്ല, കാര്‍ബോഹൈഡ്രേറ്റ് ആയ ഏത് ഭക്ഷണവും ഈ അനുഭവം ഉണ്ടാക്കാം. ഇവയിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ദഹനസമയത്ത് വിഘടിച്ച് ഗ്ലൂക്കോസ് ആയി മാറുകയാണ്. ഗ്ലൂക്കോസ് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇത് 'ട്രിപ്‌റ്റോഫാന്‍' എന്ന ഘടകത്തിന്റെ ഉത്പാദനത്തിലേക്കും അത് 'സെറട്ടോണിന്‍', 'മെലട്ടോണിന്‍' എന്നിങ്ങനെയുള്ള ഹോര്‍മോണുകളുടെ ഉത്പാദനത്തിലേക്കും വഴിവയ്ക്കുന്നു


ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാല്‍ ഒന്ന് മയങ്ങാന്‍ തോന്നാറില്ലേ? വീട്ടില്‍ തന്നെ തുടരുന്നവരാണെങ്കില്‍ അല്‍പനേരം ഉച്ചയുറക്കം നടത്താറുമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഈണിന് ശേഷം ഇങ്ങനെ ഉറക്കം വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതോ ഇത് നമ്മുടെ തോന്നല്‍ മാത്രമാണോ? 

ഏതായാലും ഇതൊരു തോന്നലോ ശീലമോ മാത്രമല്ലെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ വ്യക്തമാക്കുന്നത്. ഊണ്, അഥവാ ചോറ് എന്നാല്‍ കര്‍ബോഹൈഡ്രേറ്റ് ആണ്. കാര്‍ബ് കഴിച്ചാല്‍ മയക്കം വരുന്നത് സ്വാഭാവികമാണെന്നാണ് പൂജ പറയുന്നത്. 

Latest Videos

undefined

ചോറ് മാത്രമല്ല, കാര്‍ബോഹൈഡ്രേറ്റ് ആയ ഏത് ഭക്ഷണവും ഈ അനുഭവം ഉണ്ടാക്കാം. ഇവയിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ദഹനസമയത്ത് വിഘടിച്ച് ഗ്ലൂക്കോസ് ആയി മാറുകയാണ്. ഗ്ലൂക്കോസ് ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇത് 'ട്രിപ്‌റ്റോഫാന്‍' എന്ന ഘടകത്തിന്റെ ഉത്പാദനത്തിലേക്കും അത് 'സെറട്ടോണിന്‍', 'മെലട്ടോണിന്‍' എന്നിങ്ങനെയുള്ള ഹോര്‍മോണുകളുടെ ഉത്പാദനത്തിലേക്കും വഴിവയ്ക്കുന്നു. 

 

 

മയക്കം തോന്നുന്നതും, ഈ ഹോര്‍മോണുകളുടെ ഉത്പാദനവും തമ്മില്‍ എന്ത് ബന്ധമെന്നാണോ ചിന്തിക്കുന്നത്? പറയാം...

'സെറട്ടോണിന്‍', 'മെലട്ടോണിന്‍' എന്നീ ഹോര്‍മോണുകള്‍ 'ഹാപ്പി ഹോര്‍മോണ്‍' ആയാണ് അറിയപ്പെടുന്നത്. അതായത്, സന്തോഷവും സമാധാനവും അനുഭവപ്പെടുത്താന്‍ ഇവ കാരണമാകുന്നു. അങ്ങനെയാണ് മയക്കം തോന്നുന്നത്. 

എന്നാല്‍ ഭക്ഷണശേഷം ഇത്തരത്തില്‍ മയക്കം തോന്നേണ്ടെങ്കിലോ? 

അതിനും രണ്ട് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണ് പൂജ. ഒന്ന് വലിയ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഒന്നിച്ച് കഴിക്കാതിരിക്കുക. ചെറിയ അളവില്‍ മാത്രം ഒരു നേരം കഴിക്കുക. വലിയ അളവില്‍ കഴിക്കുമ്പോള്‍ വലിയ രീതിയില്‍ തന്നെ ഗ്ലൂക്കോസ് ഉണ്ടാവുകയും ഹോര്‍മോണ്‍ ഉത്പാദനം നടക്കുകയും ചെയ്യുന്നു. 

 

 

രണ്ടാമത്തെ മാര്‍ഗം, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കുറച്ച് മറ്റ് ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുക എന്നതാണ്. ആകെ ഭക്ഷണത്തിന്റെ 50 ശതമാനം പച്ചക്കറികള്‍, 25 ശതമാനം പ്രോട്ടീന്‍, 25 ശതമാനം കാര്‍ബോഹൈഡ്രേറ്റ് എന്നിങ്ങനെ കഴിക്കാം. അങ്ങനെ വരുമ്പോള്‍ ഭക്ഷണശേഷമുള്ള അലസതയും മയക്കവും ഒഴിവാക്കാം. പ്രോട്ടീനിന്റെ അളവും കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, പ്രോട്ടീന്‍ അളവ് കൂടയാലും 'ട്രിപ്‌റ്റോഫാന്‍' കൂടുതലായി വരാം. 

 

Also Read:- ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം എളുപ്പം കുറയ്ക്കാം

click me!