ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ അനീമിയ അഥവ വിളർച്ചയുണ്ടാകാം. ഇരുമ്പിന്‍റെ അളവ് വർധിപ്പിക്കാന്‍ സാധാരണ എല്ലാവരും കഴിക്കുന്ന ഒന്നാണ് ചീര.
നമ്മുടെ ശരീരത്തിന്‍റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ഒരു ധാതുവാണ് അയേണ്‍. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് ഇവ പ്രധാനമാണ്. ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറഞ്ഞാല്‍ അനീമിയ അഥവ വിളർച്ചയുണ്ടാകാം. ഇരുമ്പിന്‍റെ അളവ് വർധിപ്പിക്കാന്‍ സാധാരണ എല്ലാവരും കഴിക്കുന്ന ഒന്നാണ് ചീര. എന്നാല്‍ ചീരയില്‍ നാരങ്ങാ നീര് ചേര്‍ത്ത് കഴിക്കാറുണ്ടോ? അത് നല്ലതാണോ? നല്ലതാണെന്ന് മാത്രമല്ല, ഇരുമ്പിന്‍റെ ആഗിരണത്തെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
ചീരയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട് എങ്കിലും ചീരയിലെ ഓക്സാലിക് ആസിഡ് ഇരുമ്പിന്‍റെ ആഗിരണത്തെ തടഞ്ഞേക്കാം. എന്നാല്‍ നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇരുമ്പിനെ കൂടുതൽ ആഗിരണം ചെയ്യാന്‍ സഹായിക്കും. അതിനാല്‍ ഇരുമ്പിന്‍റെ കുറവുള്ളവര്‍ നാരങ്ങ പോലെയുള്ള വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾക്കൊപ്പം ചീര കഴിക്കുന്നത് നല്ലതാണ്. അതായത് വിറ്റാമിൻ സിക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഇരുമ്പ് ശരീരത്തില്‍ മുഴുവനായി ലഭിക്കാന്‍ ഗുണം ചെയ്യും.
undefined
ചീരയേക്കാള്‍ അയേണ്‍ അടങ്ങിയ മറ്റ് ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
1. പയറു വര്‍ഗങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഏകദേശം അര കപ്പ് വേവിച്ച പയറിൽ 3 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
2. അര കപ്പ് ഡ്രൈഡ് ആപ്രിക്കോട്ടില്‍ രണ്ട് മില്ലി ഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇരുമ്പിന്‍റെ അഭാവമുള്ളവര്‍ക്കും അനീമിയ ഉള്ളവര്‍ക്കും ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
3. അണ്ടിപരിപ്പ് അഥവാ കശുവണ്ടിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഏകദേശം 100 ഗ്രാം കശുവണ്ടിയിൽ 6.68 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം.
4. ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലും ആവശ്യത്തിന് അയേണ്‍ അടങ്ങിയിരിക്കുന്നു.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ക്യാന്‍സര്‍ സാധ്യതയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...