പ്രണയ ദിനത്തിൽ ചോക്ലേറ്റിന് കൂടുതൽ പ്രധാന്യം ഉണ്ടെന്ന് തന്നെ പറയാം. പ്രണയ ദിനത്തിൽ കാമുകിയ്ക്ക് നൽകാവുന്ന ഏറ്റവും മികച്ചൊരു സമ്മാനമാണ് ചോക്ലേറ്റുകൾ.
ഫെബ്രുവരി 14. പ്രണയത്തിനായൊരു ദിനം. പ്രണയിക്കുന്നവരുടെ ഇഷ്ടദിനം. പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവർക്കും പ്രിയപ്പെട്ട ദിനമാണിത്. മനസിലെ പ്രണയം തുറന്നു പറയാനും പങ്കിട്ടുകൊണ്ടിരിക്കുന്ന പ്രണയം പുതുക്കാനും ഓരോ വർഷവും ഈ ദിനം തിരഞ്ഞെടുക്കാറുണ്ട്.
പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി സ്വന്തം ജീവിതം ദാനം ചെയ്‌ത വാലൻറൈൻ എന്ന വ്യക്‌തിയുടെ സ്മരണയിലാണ് വാലൻറൈൻ ഡേ ആചരിക്കുന്നത്. പ്രണയ ദിനത്തിൽ ചോക്ലേറ്റിന് കൂടുതൽ പ്രധാന്യം ഉണ്ടെന്ന് തന്നെ പറയാം. പ്രണയ ദിനത്തിൽ കാമുകിയ്ക്ക് നൽകാവുന്ന ഏറ്റവും മികച്ചൊരു സമ്മാനമാണ് ചോക്ലേറ്റുകൾ.
undefined
എന്തുകൊണ്ടാണ് വാലന്റൈൻസ് ഡേ ചോക്ലേറ്റുമായി ബന്ധപ്പെട്ടിരിക്കുന്നത്? 1861-ൽ റിച്ചാർഡ് കാഡ്ബറി എന്ന മിഠായി നിർമ്മാതാവ് വാലന്റൈൻസ് ഡേയ്ക്ക് ചോക്ലേറ്റ് വിൽക്കാൻ ചിന്തിച്ചത്. വിക്ടോറിയക്കാർക്കിടയിൽ ഇതിനകം പ്രചാരത്തിലുള്ള പ്രണയ ചിഹ്നങ്ങളായിരുന്ന റോസാപ്പൂക്കളും ഹൃദയാകൃതിയിലുള്ള പെട്ടികളും. പിന്നീട് അദ്ദേഹം വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഹൃദയാകൃതിയിലുള്ള ചോക്ലേറ്റുകൾ വിൽക്കാൻ തുടങ്ങി.
ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന കൊക്കോ ബീൻസ് ഫൈറ്റോ ന്യൂട്രിയന്റുകളാൽ നിറഞ്ഞതാണ്. ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ചോക്ലേറ്റ്. മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിന് ചോക്ലേറ്റ് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഇന്ന് പ്രണയ ദിനത്തിൽ പ്രണയിനിക്ക് നൽകാം ഈ സമ്മാനങ്ങൾ...