പ്രമേഹരോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...

By Web Team  |  First Published Dec 17, 2022, 6:25 PM IST

മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
 


രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

പ്രമേഹമുള്ളവര്‍ കുടിക്കേണ്ട ചില പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. . . 

Latest Videos

ഒന്ന്... 

ബീറ്റ്റൂട്ട് ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പച്ചക്കറികളില്‍ തന്നെ ജീവകങ്ങള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ്. വിറ്റാമിന്‍ സി, അയേണ്‍,  സോഡിയം, പൊട്ടാസ്യം, എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. കലോറി കുറവായതു കൊണ്ടുതന്നെ ബീറ്റ്റൂട്ട് ജ്യൂസ്  പ്രമേഹരോഗികള്‍ക്ക് മികച്ചതാണ്. 

രണ്ട്... 

പാവയ്ക്ക ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ  അളവ് ഉയരാതെ നില്‍ക്കും എന്നതുകൊണ്ടുതന്നെയാണ് പാവയ്ക്ക ജ്യൂസ് പ്രമേഹരോഗികള്‍ക്ക് മികച്ചതെന്ന് പറയുന്നത്. 

മൂന്ന്...

ഗ്രീന്‍ ടീയും പ്രമേഹ രോഗികള്‍ക്ക് മികച്ചതാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൾസിന്റെയും പോളിസാക്രറൈഡുകളുടെയും ആന്റിഓക്‌സിഡന്‍റിന്‍റെയും പ്രവര്‍ത്തനങ്ങളാണ് ഇതിന് സഹായിക്കുന്നത്. 

നാല്...

കറുവപ്പട്ട ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ഒരു നുള്ള് കറുവപ്പട്ട പൊടിച്ചതോ അര ഇഞ്ച് നീളമുള്ള കറുവപ്പട്ടയോ ഇടണം. ഇനി തീ ഓഫ് ആക്കിയശേഷം ഒരു ടീസ്പൂണ്‍ ഗ്രീന്‍ ടീ ചേര്‍ക്കണം. അഞ്ച് മിനിറ്റ് മൂടിവച്ച ശേഷം അരിച്ചെടുത്ത് കുടിക്കാം. 

അഞ്ച്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് ഉലുവ വെള്ളം. ഉലുവ വെള്ളത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും ആഗിരണത്തെ നിയന്ത്രിക്കുന്നു. 

Also Read: മഞ്ഞുകാലത്ത് ഹൃദയത്തെയും ശ്വാസകോശത്തെയും സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...


 

click me!