Weight Loss : വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ആറ് പച്ചക്കറികള്‍

By Web Team  |  First Published Sep 8, 2022, 7:50 AM IST

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറികളാണിവ. ഇതുതന്നെയാണ് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതും. 


വണ്ണം കുറയ്ക്കുകയെന്നത് തീര്‍ച്ചയായും ശ്രമകരമായ സംഗതി തന്നെയാണ്. ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനായി കൃത്യമായി ചെയ്യേണ്ടി വരാം. ഭക്ഷണം തന്നെയാണ് അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ട കാര്യം. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചിലതെല്ലാം ഡയറ്റില്‍ ചേര്‍ക്കുകയും ചെയ്യേണ്ടിവരാം. 

അത്തരത്തില്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറികളാണിവ. ഇതുതന്നെയാണ് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതും. 

Latest Videos

undefined

ഒന്ന്...

ബ്രൊക്കോളി: ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറിയാണ് ബ്രൊക്കോളി. ഫൈബര്‍ മാത്രമല്ല, വൈറ്റമിൻ സിയും ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. രണ്ടും ആരോഗ്യത്തിന് വളരെ നല്ലത്. 

രണ്ട്...

ഗ്രീൻ പീസ്: മിക്ക വീടുകളിലും എപ്പോഴും തയ്യാറാക്കുന്നൊരു വിഭവമാണ് ഗ്രീൻ പീസ്. ഇതും ഫൈബറിനാല്‍ സമ്പന്നമാണ്. ഫൈബറിന് പുറമെ അയേണ്‍ വൈറ്റമിൻ -എ, സി എന്നിവയും ഗ്രീൻ പീസിനെ ആരോഗ്യപ്രദമായ ഭക്ഷണമാക്കുന്നു. 

മൂന്ന്...

വെണ്ടയ്ക്ക: വളരെ സാധാരണമായി നാം വീടുകളില്‍ തയ്യാറാക്കുന്നൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതും വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഫൈബറിനാല്‍ സമ്പന്നമായതാണ്. കാത്സ്യം, പൊട്ടാസ്യം, കാര്‍ബ്, പ്രോട്ടീൻ, വൈറ്റമിനുകള്‍, എൻസൈമുകള്‍, ധാതുക്കള്‍ എന്നിങ്ങനെ ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും വെണ്ടക്കയില്‍ അടങ്ങിയിരിക്കുന്നു. 

നാല്...

മത്തൻ : നല്ലൊരു നാടൻ പച്ചക്കറിയാണ് മത്തൻ. ഇതും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ പച്ചക്കറിയാണ്. കാത്സ്യം, വൈറ്റമിൻ- എ, കെ എന്നിവയാലും സമ്പന്നമാണ് മത്തൻ. 

അഞ്ച്...

കോളിഫ്ളവര്‍ : വെജിറ്റേറിയൻ ഡയറ്റ് പാലിക്കുന്നവരെ മിക്കവരുടെയും ഇഷ്ടഭക്ഷണമാണ് കോളിഫ്ളവര്‍. ഇതും വണ്ണം കുറയ്ക്കാൻ സഹായിക്കും വിധം ഫൈബറിനാല്‍ സമൃദ്ധമാണ്. 

ആറ്...

വഴുതനങ്ങ: ഇതും മിക്ക വീടുകളിലും സര്‍വസാധാരണമായി പാകം ചെയ്യുന്നൊരു പച്ചക്കറിയാണ്. വഴുതനങ്ങയുടെ തൊലിയില്‍ നല്ലയളവില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് വണ്ണം കുറയ്ക്കാൻ സഹായകമാകുന്നത്. 

Also Read:- തൈറോയ്ഡ് ഹോര്‍മോൺ കുറയുന്നതിന്‍റെ ലക്ഷണങ്ങള്‍; ഒഴിവാക്കേണ്ട ഭക്ഷണങ്ങളും

click me!