'സ്‌കിന്‍' ഭംഗിയാക്കാന്‍ കുടിക്കാം വിറ്റാമിന്‍ സി അടങ്ങിയ ഈ പാനീയങ്ങള്‍

By Web TeamFirst Published Aug 7, 2024, 12:37 PM IST
Highlights

കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മം തിളങ്ങാനും വിറ്റാമിന്‍ സി സഹായിക്കും. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിന്‍ സി അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം.

വിറ്റാമിൻ സി ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.  കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മം തിളങ്ങാനും വിറ്റാമിന്‍ സി സഹായിക്കും. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിന്‍ സി അടങ്ങിയ ചില പാനീയങ്ങളെ പരിചയപ്പെടാം.

1. ഓറഞ്ച് ജ്യൂസ് 

Latest Videos

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

2. നാരങ്ങാ വെള്ളം 

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങാ വെള്ളം  ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നതും ചര്‍മ്മം തിളങ്ങാന്‍ ഗുണം ചെയ്യും. 

3. കിവി സ്മൂത്തി 

വിറ്റാമിന്‍ സി അടങ്ങിയ കിവി കൊണ്ടുള്ള സ്മൂത്തി കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

4. പൈനാപ്പിള്‍ ജ്യൂസ്

വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും ഇവ നല്ലതാണ്. 

5. പേരയ്ക്കാ ജ്യൂസ് 

വിറ്റാമിന്‍ സി അടങ്ങിയ പേരയ്ക്കാ ജ്യൂസ് കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

6. പപ്പായ ജ്യൂസ് 

വിറ്റാമിന്‍ സി അടങ്ങിയ പപ്പായ ജ്യൂസ് കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

7. നെല്ലിക്കാ ജ്യൂസ് 

വിറ്റാമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. അതിനാല്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും  ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മുലപ്പാൽ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

youtubevideo

click me!