ചര്‍മ്മം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ കിടിലനൊരു പാനീയം!

By Web Team  |  First Published Jun 26, 2023, 6:23 PM IST

ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് മല്ലിയില. 


നമ്മുടെ ശരീരത്തിൽ പ്രായത്തിന്‍റെ ആദ്യ സൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന്​ ചർമ്മമാണ്​. പ്രായമാകുന്നതനുസരിച്ച്​ ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴാം. അതൊക്കെ സ്വാഭാവികമാണ്.  എന്നാല്‍ ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അത്തരത്തില്‍ ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് മല്ലിയില. പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഇവ. അതിനാല്‍ ക്യാരറ്റും മല്ലിയിലും ചേര്‍ത്ത പാനീയം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Latest Videos

undefined

അറിയാം ക്യാരറ്റ്- മല്ലിയില ജ്യൂസിന്‍റെ ഗുണങ്ങള്‍...

ഒന്ന്... 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് ക്യാരറ്റ്.  ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിനെ വര്‍ധിപ്പിക്കാന്‍ ക്യാരറ്റിന് കഴിയും. അതിനാല്‍ ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ ക്യാരറ്റ്- മല്ലിയില ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിനുകളാല്‍ സമ്പന്നമാണ് മല്ലിയില. 

രണ്ട്...

ക്യാരറ്റില്‍ ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വളരെ ശക്തിയേറിയ ആന്റി ഓക്സിഡന്റാണിത്. അതിനാല്‍ സൂര്യതാപത്തില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും. മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  

മൂന്ന്...  

വിറ്റാമിന്‍ എ, സി ധാരാളം അടങ്ങിയ  ക്യാരറ്റ്- മല്ലിയില ജ്യൂസ് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും  പ്രായമാകുന്നതിന്‍റെ സൂചനകളെ കുറയ്ക്കാനും സഹായിക്കും.  

നാല്...

മുഖക്കുരുവിന്‍റെ സാധ്യതയെ കുറയ്ക്കാനും ക്യാരറ്റ്- മല്ലിയില ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ ഒഴിവാക്കാം ഈ ഒമ്പത് ശീലങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!