Vishu 2025 : സൂപ്പർ ടേസ്റ്റിലൊരു നാടൻ മാമ്പഴ പുളിശ്ശേരി തയ്യാറാക്കാം

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വിഷു സ്പെഷ്യൽ റെസിപ്പികള്‍. 'വിഷുരുചി' യില്‍ ഇന്ന്  വിജയലക്ഷ്മി.ആർ തയ്യാറാക്കിയ പാചകക്കുറിപ്പ്.

vishu special mambazha pulissery recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

Latest Videos

വേണ്ട ചേരുവകൾ

മാമ്പഴം                                         4  എണ്ണം 

തേങ്ങ                                           1 എണ്ണം 

തൈര്                                           2 കപ്പ് 

പച്ചമുളക്                                    4 എണ്ണം 

ജീരകം                                      1  സ്പൂൺ 

ചുമന്നുള്ളി                               5 എണ്ണം 

മഞ്ഞപ്പൊടി                           ആവശ്യത്തിന്    

ഉപ്പ്                                              ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

മാമ്പഴം തൊലി കളഞ്ഞു അര കപ്പ് വെള്ളമൊഴിച്ച ഉപ്പും മഞ്ഞൾപൊടിയും ഇട്ടു വേവിച്ചെടുക്കുക.അതിലേക്ക് തേങ്ങാചിരകിയതും, ജീരകം, ചുമന്നുള്ളി എന്നിവ നന്നായി അരച്ചെടുത്തു  മാമ്പഴത്തിൽ ചേർക്കുക. അടുപ്പിൽ വച്ചു ചെറുതായി ചുടാക്കുക (തിളക്കാൻ പാടില്ല ). നന്നായി ഉടച്ചെടുത്ത തൈര് ചേർത്ത് ഇളക്കുക. അതിനു ശേഷം വെളിച്ചെണ്ണയിൽ കടുക് താളിച്ചു ഒഴിക്കുക. സ്വദിഷ്‌ഠമായാ മാമ്പഴ പുളിശേരി റെഡി.

ഈ വിഷുവിന് തയ്യാറാക്കാം രുചികരമായ നെയ്യപ്പം ; റെസിപ്പി

 


 

vuukle one pixel image
click me!