വിഷുസദ്യയിൽ വിളമ്പാൻ സ്പെഷ്യൽ കടച്ചക്ക കശുവണ്ടി പരിപ്പ് പായസം തയ്യാറാക്കിയാലോ?. ഷാഹ്‌ന സാജു തയ്യാറാക്കിയ പാചകക്കുറിപ്പ്...
'ഈ വിഷു വ്യത്യസ്ത വിഭവങ്ങൾ കൊണ്ട് കൂടുതൽ ആഘോഷമാക്കാം. ഇത്തവണത്തെ വിഷു ആഘോഷമാക്കാൻ വിഷു സ്പെഷ്യൽ പാചകക്കുറിപ്പുകൾ ഞങ്ങൾക്ക് അയക്കൂ. നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Vishu Recipes എന്ന് എഴുതണം. മികച്ച വിഷു പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നതാണ്...'
undefined
വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. വിഷുസദ്യയില്ലാതെ എന്ത് വിഷു. ഇത്തവണത്തെ വിഷുവിന് രുചികരമായ സ്പെഷ്യൽ കടച്ചക്ക കശുവണ്ടി പരിപ്പ് പായസം തയ്യാറാക്കിയാലോ?.
വേണ്ട ചേരുവകൾ...
കടച്ചക്ക ചെറിയ പീസ് ആകിയത് - അരക്കിലോ
കശുവണ്ടി - 25 എണ്ണം
പാൽ - ഒന്നര ലിറ്റർ
ബദാം - 10 എണ്ണം
Condensed milk - ആവശ്യത്തിന്
പഞ്ചസാര - ആവിശ്യത്തിന്
ഉപ്പ് - 1/ 2 ടീസ്പൂൺ
നെയ്യ് - 2 സ്പൂൺ
ഏലയ്ക്ക - 10 എണ്ണം
തയ്യാറാക്കുന്ന വിധം...
കടച്ചക്ക പീസ് ആക്കിയത് കുക്കറിൽ ഒരു കപ്പ് പാൽ ഒഴിച്ച് വേവിച്ചെടുക്കുക. 15 കശുവണ്ടിയും 10 ഏലയ്ക്കയുടെ കുരുവും ചേർത്ത നല്ലതുപോലെ പൊടിച്ചെടുക്കുക. ഇനി ഒരു പാനിൽ പാൽ ഒഴിച്ചു തിളപ്പിക്കുക. ഇതിലേക്ക് വേവിച്ച കടച്ചക്ക ചെറുതായി ഒന്ന് ഉടച്ചു ചേർക്കുക. നല്ലതുപോലെ തിളച്ചതിനു ശേഷം കശുവണ്ടി മിക്സ് ഇതിലേക്ക് ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കികൊണ്ട് ഇരിക്കുക. ഇതു കുറുകി വരുമ്പോൾ ആവിശ്യത്തിന് പഞ്ചസാരയും condensed മിൽക്കും ചേർത്തുകൊടുക്കുക. ടേസ്റ്റ് ബാലൻസ് ചെയ്യാൻ ഉപ്പ് കൂടി ചേർക്കുക. ഒരു പാനിൽ നെയ്യ് ഒഴിച്ചതിനു ശേഷം ചെറുതായി കട്ട് ചെയ്തു വച്ച ബദാംമും കശുവണ്ടിയും ഫ്രൈ ചെയ്തു പായസത്തിലേക്ക് ഇടുക. കടച്ചക്ക പായസം തയ്യാർ...
വിഷുസദ്യയിൽ വിളമ്പാൻ ചക്കവരട്ടി ഉണ്ണിയപ്പം ; ഇങ്ങനെ തയ്യാറാക്കി നോക്കൂ