കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടാക്കിയൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. നേരത്തേ സൂചിപ്പിച്ചത് പോലെ വഴിയോരക്കട തന്നെയാണ് ഈ വീഡിയോയിലുമുള്ളത്. ഇവിടെ ദോശയിലാണ് പരീക്ഷണം നടക്കുന്നത്. 'ചട്പടാ ദോശ' എന്നാണീ വിഭവത്തിന് നല്‍കിയിരിക്കുന്ന പേര്
നിത്യവും വ്യത്യസ്തങ്ങളായ എത്രയോ തരം വീഡിയോകളാണ് ( Viral Video ) നാം സോഷ്യല്‍ മീഡിയ ( Social Media ) വഴി കാണുന്നത്. ഇതില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ ( Food Video ) അതിന് കാഴ്ചക്കാരേറെയാണ്. പാചക റെസിപ്പികളെക്കാള്‍ വിഭവങ്ങളിലുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ 'ട്രെന്‍ഡ്'.
പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡ്, അഥവാ തെരുവോരങ്ങളില്‍ ലഭിക്കുന്ന വിഭവങ്ങളിലെ പരീക്ഷണമാണ് ഇത്തരം ഫുഡ് വീഡിയോകളില്‍ അധികവും കാണാറ്. ഇവയില്‍ പലതും നമ്മെ ആകര്‍ഷിക്കുന്നതാണെങ്കിലും ചിലത്, നമുക്ക് 'വേണ്ട' എന്ന് തോന്നിക്കുന്നതും ആകാം.
undefined
എന്തായാലും കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടാക്കിയൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. നേരത്തേ സൂചിപ്പിച്ചത് പോലെ വഴിയോരക്കട തന്നെയാണ് ഈ വീഡിയോയിലുമുള്ളത്. ഇവിടെ ദോശയിലാണ് പരീക്ഷണം നടക്കുന്നത്. 'ചട്പടാ ദോശ' എന്നാണീ വിഭവത്തിന് നല്‍കിയിരിക്കുന്ന പേര്.
ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്നാണ് വീഡിയോയിലുള്ളത്. ആദ്യം മസാലദോശ തയ്യാറാക്കുന്ന വലിയ തവയാണ് കാണുന്നത്. പാചകം ചെയ്യുന്നയാള്‍ ദോശമാവെടുത്ത് തവയിലിട്ട് പരത്തി വലിയ ദോശ പാകം ചെയ്യുന്നു. ഇത് വെന്തുവരുന്നതിനിടെ തന്നെ സവാള, മല്ലിയില, കാബേജ്, തക്കാളി സോസ്, ബട്ടര്‍, അല്‍പം മയണൈസ് എന്നിവയെല്ലാം ചേര്‍ത്ത് മസാല തയ്യാറാക്കുന്നു. ഇവയെല്ലാം നന്നായി യോജിപ്പിച്ച് ദോശയില്‍ പരത്തിയെടുത്ത ശേഷം ഇതിലേക്ക് 'കുര്‍ക്കുറെ' ചേര്‍ക്കുകയാണ്. ഏറ്റവും ഒടുവിലായി ഗ്രേറ്റ് ചെയ്തിട്ട ചീസും.
'കുര്‍ക്കുറെ' ചേര്‍ക്കുന്നതിനാലാണ് ഈ ദോശയ്ക്ക് 'ചട്പടാ ദോശ' എന്ന പേര് വീണിരിക്കുന്നത്. സ്‌പെഷ്യല്‍ ദോശയുടെ വീഡിയോ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും വിമര്‍ശനങ്ങള്‍ തന്നെയാണ് കാര്യമായും നേരിടേണ്ടിവന്നിരിക്കുന്നത്.
മറ്റെല്ലാ ചേരുവകളും ശരി, എന്നാല്‍ മയണൈസ് ചേര്‍ത്തതിനോടാണ് മിക്കവര്‍ക്കും അഭിപ്രായവ്യത്യാസം. ദോശയെ ഇങ്ങനെ പരീക്ഷണം നടത്തി 'കൊല്ലരുത്' എന്നും, 'ഇത് ദോശയേ അല്ല...' എന്നുമെല്ലാം ഭക്ഷണപ്രേമികള്‍ കമന്റായി വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടിട്ടുണ്ട്.
എന്തായാലും വിമര്‍ശനങ്ങള്‍ക്കെല്ലാം ശേഷം ആര്‍ക്കെങ്കിലും ഇത് രുചിച്ചുനോക്കണമെങ്കില്‍ അതിനുള്ള മാര്‍ഗവുമുണ്ട്. ദില്ലി, ഷാലിമാര്‍ ബാഗില്‍ പോയാല്‍ ഈ ദോശ കഴിക്കാമെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്ന ഫുഡ് വ്‌ളോഗര്‍മാര്‍ അറിയിക്കുന്നത്.
Also Read:- പത്ത് അടി നീളമുള്ള ദോശ; മുഴുവന്‍ കഴിച്ചാല്‍ 71,000 രൂപ സമ്മാനം
ഇതാ വ്യത്യസ്തമായ ഒരു മസാലദോശ കൂടി. സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ മസാലദോശയില്‍ നടത്തിയിരിക്കുന്ന പുതുമയുള്ള പരീക്ഷണമാണ് ഈ വീഡിയോയിലുള്ളത്. മസാലദോശയ്ക്കൊപ്പം ഐസ്‌ക്രീം കൂടി ചേര്‍ത്ത്,'മസാല ദോശ ഐസ്‌ക്രീം റോള്‍' ആണ് ഇതില്‍ തയ്യാറാക്കിയിരിക്കുന്നത്. മസാലദോശ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, അതില്‍ ഐസ്‌ക്രീം ചേര്‍ത്ത് അവ നന്നായി യോജിപ്പിച്ച് അത് വീണ്ടും പരത്തി, റോള്‍ ആക്കിയെടുക്കുകയാണ് ചെയ്യുന്നത്... Read More:- 'മസാല ദോശ ഐസ്‌ക്രീം റോള്‍'; വിചിത്രമായ പാചകപരീക്ഷണം