സാധാരണയായി പാല്‍ ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് എല്ലാവരും കുടിക്കുന്നത്. എന്നാല്‍ ഇവിടെയിതാ ഒരു വെറൈറ്റിക്ക് ചിരട്ട ചായയാണ് വൈറലാകുന്നത്. ചിരട്ടിയില്‍ വെച്ച് ചായ തയ്യാറാക്കുന്ന യുവതിയുടെ വീഡിയോ ആണിത്.
സോഷ്യല്‍ മീഡിയയിലൂടെ ദിവസവും നാം നിരവധി വീഡിയോകള്‍ കാണാറുണ്ട്. അതില്‍ വലിയൊരു വിഭാഗം ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതായിരിക്കും. പുതിയ രുചികള്‍ പരിചയപ്പെടുത്തുന്ന പാചക പരീക്ഷണങ്ങളുടെ വീഡിയോകളാണ് ഏറെയും. ഇപ്പോഴിതാ വ്യത്യസ്തമായ രീതിയില്‍ ചായ തയ്യാറാക്കുന്നതിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.
'ദേശീയ പാനീയ'മായി നമ്മളില്‍ പലരും കാണുന്ന ഒരു പാനീയമാണ് ചായ. പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു ഗ്ലാസ് ചൂടു ചായ കുടിച്ചു കൊണ്ടാകാം. സാധാരണയായി പാല്‍ ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് എല്ലാവരും കുടിക്കുന്നത്. എന്നാല്‍ ഇവിടെയിതാ ഒരു വെറൈറ്റിക്ക് 'ചിരട്ട ചായ'യാണ് വൈറലാകുന്നത്. ചിരട്ടിയില്‍ വെച്ച് ചായ തയ്യാറാക്കുന്ന യുവതിയുടെ വീഡിയോ ആണിത്.
ഗ്യാസ് സ്റ്റൗവിൽ ചിരട്ട വെച്ച് ഫ്‌ളൈയിം ഓൺ ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ശേഷം യുവതി ചിരട്ടയിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു. തുടര്‍ന്ന് ഇഞ്ചി, പാൽ, തേയില, ഏലയ്ക്ക പൊടി, പഞ്ചസാര എന്നിവ ചേർത്ത് ചിരട്ട ചായ തയ്യാറാക്കുകയായിരുന്നു യുവതി.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതിനോടകം 47.2 മില്യണ്‍ ആളുകളാണ് കണ്ടത്. 873000-ല്‍ അധികം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. ചിലര്‍ക്ക് സംഭവം ഇഷ്ടപ്പെട്ടെങ്കിലും ചായ പ്രേമികള്‍ വലിയ വിമര്‍ശനങ്ങളുമായാണ് രംഗത്തെത്തിയത്.ചായയില്‍ തൊട്ടു കളിക്കരുത് എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ചായക്ക് അതിന്‍റേതായ രുചി ഉണ്ടെന്നും ചിരട്ടയുടെ ടേസ്റ്റ് ചായയില്‍ ഇറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ എന്നും ചിലര്‍ ചോദിച്ചു. ചിരട്ട കത്തി അപകടം ഉണ്ടാവാനുള്ള സാധ്യതകളെ കുറിച്ചും പലരും പരാമര്‍ശിച്ചു.
Also Read: രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ദഹനത്തിനും ചക്ക; അറിയാം മറ്റ് ഗുണങ്ങള്‍...