എന്തായാലും പിടിച്ചിരുത്തുന്ന ഒരു വീഡിയോ ആണിതെന്ന് പറയാം. അത്രയും രസകരമായാണ് യുവാവ് ഇത്് തയ്യാറാക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുതീര്‍ത്തിരിക്കുന്നത്
കുക്കിംഗ് വീഡിയോകള്‍ക്ക് ( Cooking Videos ) സോഷ്യല്‍ മീഡിയയിലായാലും (Social Media ) ഇന്റര്‍നെറ്റിലായാലും കാഴ്ചക്കാര്‍ ഏറെയാണ്. ഒരേസമയം ആസ്വദിക്കാവുന്നതും സമ്മര്‍ദ്ദമകറ്റാവുന്നതുമായ വീഡിയോകളാണ് മിക്കവാറും കുക്കിംഗ് വീഡിയോകളും.
ഇത്തരത്തില്‍ ഭക്ഷണവുമായി ചുറ്റിപ്പറ്റിയുള്ള വീഡിയോകള്‍ ചെയ്യുന്ന എത്രയോ വ്‌ളോഗര്‍മാരുണ്ട് നമ്മുടെ നാട്ടില്‍. സത്യത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നാണ് ഈ ട്രെന്‍ഡ് കാര്യമായി നമ്മുടെ നാട്ടിലേക്ക് വന്നത് എന്നുതന്നെ പറയാം.
ഇവിടെ കുക്കിംഗ് വീഡിയോകള്‍ പൊടിപൊടിക്കുന്ന നേരം ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വീഡിയോകളില്‍ അധികവും പരീക്ഷണങ്ങളാണ് ഉള്ളടക്കം. ചിലപ്പോള്‍ നമ്മളെ ആകര്‍ഷിപ്പിക്കുന്നതോ ചിലപ്പോള്‍ അത്ഭുതപ്പെടുത്തുന്നതോ ആയ പുത്തന്‍ പരീക്ഷണങ്ങള്‍.
വിചിത്രമായ ചില പരീക്ഷണങ്ങളും ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 'ഇന്‍വിസിബിള്‍ പിസ' അഥവാ 'കാണാന്‍ കഴിയാത്ത പിസ' തയ്യാറാക്കുകയാണ് ഒരു യുവാവ്.
ലബോറട്ടറിയില്‍ പരീക്ഷണം നടത്തുന്നത് പോലെ അത്രയും സൂക്ഷ്മമായും എന്നാല്‍ ഭംഗിയായുമാണ് യുവാവ് ഈ സ്‌പെഷ്യല്‍ പിസ തയ്യാറാക്കുന്നത്. ജെല്‍ പോലുള്ള പിസ ബേസിലാണ് പിസ തയ്യാറാക്കുന്നത്. അതുകൊണ്ടാണ് കാണാന്‍ കഴിയാത്തത് എന്ന് പേരിട്ടിരിക്കുന്നത്.
എന്തായാലും പിടിച്ചിരുത്തുന്ന ഒരു വീഡിയോ ആണിതെന്ന് പറയാം. അത്രയും രസകരമായാണ് യുവാവ് ഇത്് തയ്യാറാക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുതീര്‍ത്തിരിക്കുന്നത്. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്യുന്നു. എന്തായാലും വൈറലായ ആ വീഡിയോ ഒന്ന് കണ്ടുനോക്കാം...
Also Read:- പിറന്നാളാഘോഷിച്ചത് 550 കേക്കുകള്‍ മുറിച്ച്; വൈറലായി വീഡിയോ