രാത്രി കഴിക്കുന്ന ഭക്ഷണം ശരിയായില്ലെങ്കില്‍ അത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം. അത്തരത്തില്‍ രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികളെ പരിചയപ്പെടാം.
രാത്രി കഴിക്കുന്ന ഭക്ഷണം ശരിയായില്ലെങ്കില്‍ അത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം. അത്തരത്തില്‍ രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികളെ പരിചയപ്പെടാം.
1. ഗ്രീന്‍ പീസ്
undefined
ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് രാത്രി കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകാം. തുടര്‍ന്ന് ഉറക്കത്തെയും അത് തടസപ്പെടുത്താം. അത്തരക്കാര്‍ ഡയറ്റില്‍ നിന്നും ഗ്രീന്‍ പീസ് ഒഴിവാക്കുക.
2. പച്ചമുളക്
പച്ചമുളക് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രി കഴിക്കരുത്. എരുവേറിയ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യാം.
3. കാബേജ്
ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് രാത്രി കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇതും ഉറക്കത്തെ തടസപ്പെടുത്താം.
4. വെളുത്തുള്ളി
വെളുത്തുള്ളി രാത്രി കഴിക്കുന്നത് ചിലരില്‍ അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരക്കാര്‍ രാത്രി വെളുത്തുള്ളി അമിതമായി അടങ്ങിയ വിഭവങ്ങള്‍ ഒഴിവാക്കുക.
5. ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങും രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ദഹനം മെച്ചപ്പെടുത്താനും ഉറക്കത്തിനും നല്ലത്.
6. മഷ്റൂം
മഷ്റൂം അഥവാ കൂണും രാത്രി കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചിലോ അസിഡിറ്റിയോ ഉണ്ടാക്കാം. അത്തരക്കാര്‍ രാത്രി മഷ്റൂം കഴിക്കുന്നത് ഒഴിവാക്കുക.
7. റാഡിഷ്
റാഡിഷും രാത്രി കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also read: തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍