അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ ഈ പച്ചക്കറികള്‍ ഡയറ്റിൽ ഉൾപ്പെടുത്തൂ

By Web Team  |  First Published Jun 23, 2024, 4:57 PM IST

അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണോ നിങ്ങളുടെ പ്രശ്നം? അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.


അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണോ നിങ്ങളുടെ പ്രശ്നം? ഇതിനെ നേരിടാന്‍ വ്യായാമവും മൊത്തത്തിലുള്ള ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു.  ഇതിനായി ഈ പോഷക സമ്പുഷ്ടമായ പച്ചക്കറികൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം.

1. ചീര 

Latest Videos

undefined

കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറഞ്ഞ, കലോറി കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ  ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അടിവയറ്റില്‍ കൊഴുപ്പ് അടിയുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹയിക്കും. 

2. കോളിഫ്ലവര്‍ 

കലോറി കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ കോളിഫ്ലവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

3.  ക്യാരറ്റ്

ക്യാരറ്റിലും കലോറി കുറവാണ്, ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. കൂടാതെ ഇവയില്‍ നിന്നും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ലഭിക്കുകയും ചെയ്യും. അതിനാല്‍ ക്യാരറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4. ബീറ്റ്റൂട്ട് 

ധാരാളം വിറ്റാമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്. 

5. പാവയ്ക്ക 

ഫൈബര്‍ അടങ്ങിയ പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും വയറില്‍ കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

6. വെള്ളരിക്ക

വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്കയിലും കലോറി കുറവാണ്. അതിനാല്‍ ഇവ കഴിക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: മലബന്ധം മുതല്‍ ഉറക്കമില്ലായ്മ വരെ പരിഹരിക്കാം; ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ഈ മൂന്ന് ജ്യൂസുകള്‍

youtubevideo

click me!