വെറൈറ്റി മസാല പുട്ട് വീട്ടില്‍ തയ്യാറാക്കിയാലോ? റെസിപ്പി

By Web Team  |  First Published Jul 25, 2024, 2:58 PM IST

വെറൈറ്റിയായി ഒരു മസാല പുട്ട് വീട്ടില്‍ തയ്യാറാക്കിയാലോ? സഞ്ജയ്‌ വേണുഗോപാൽ തയ്യാറാക്കിയ പാചകക്കുറിപ്പ്.


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

വെറൈറ്റിയായി ഒരു മസാല പുട്ട് വീട്ടില്‍ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

സവാള - 2 എണ്ണം 

ഇഞ്ചി - 2 സ്പൂൺ ചതച്ചത് 

വെളുത്തുള്ളി - 2 സ്പൂൺ ചതച്ചത് 

മഞ്ഞൾ പൊടി - 1 സ്പൂൺ 

മുളക് പൊടി - 1/2 സ്പൂൺ 

ഗരം മസാല - 1/2 സ്പൂൺ 

ഉപ്പ് - 1 സ്പൂൺ 

തേങ്ങ - 1/2 മുറി 

പുട്ട് പൊടി - 2 കപ്പ്‌ 
 
വെള്ളം- 2 ഗ്ലാസ്സ് 

എണ്ണ - 2 സ്പൂൺ 

കറിവേപ്പില - 2 തണ്ട് 

തയ്യാറാക്കുന്ന വിധം 

ആദ്യം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം സവാള നീളത്തിൽ അരിഞ്ഞത്  ചേർത്ത് കൊടുക്കുക. ഇനി അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഗരം മസാലയും ചേർക്കാം. ഒപ്പം അതിലേയ്ക്ക് ആവശ്യത്തിന് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് കൂടി ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റി വറുത്തെടുക്കുക. ഇനി ഇതിലേയ്ക്ക് തേങ്ങ കൂടി ചേർത്ത് വറുത്ത് വേണം എടുക്കാന്‍. എല്ലാം ഒരു തോരന്റെ പോലെ ആക്കിയെടുത്തതിനുശേഷം പുട്ടുപൊടിയിലേക്ക് ഇത് ചേർത്തു കൊടുക്കുകയാണ് ചെയ്യുന്നത്.  വെള്ളവും ഉപ്പ് നോക്കിയതിനുശേഷം മാവിലേയ്ക്ക് ഈ മസാല ചേർത്തു കൊടുത്തതിനുശേഷം നന്നായിട്ട് പുട്ടിനു കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. ശേഷം പുട്ടുകുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങയും ഒപ്പം തന്നെ ഈ ഒരു പുട്ടുപൊടിയും നിറച്ചു കൊടുത്ത് ആവിയിൽ വേവിച്ചെടുക്കുക. ഇതോടെ രുചികരമായ മസാല പുട്ട് റെഡി. 

Also read: രുചികരമായ ശർക്കര പുട്ട് വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

youtubevideo

click me!