വീട്ടിലുണ്ടാക്കാം അടിപൊളി രുചിയില്‍ ബീറ്റ്റൂട്ട് കേക്ക് ; റെസിപ്പി

By Web Team  |  First Published Jul 15, 2024, 10:46 AM IST

ബീറ്റ്റൂട്ട് കൊണ്ട് നമ്മള്‍ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. ഇത്തവണ ബീറ്റ്റൂട്ട് കൊണ്ട് കേക്ക് തയ്യാറാക്കിയാലോ? ഡോ. ആൻ മേരി ജേക്കബ് തയ്യാറാക്കിയ പാചകക്കുറിപ്പ്.  


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.


 

Latest Videos

undefined

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കൊണ്ട് നമ്മള്‍ പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. ഇത്തവണ ബീറ്റ്റൂട്ട് കൊണ്ട് കേക്ക് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

2 കപ്പ്  ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത്
1 ½ കപ്പ് മൈദ 
1 ½ ടീസ്പൂൺ ബേക്കിംഗ് പൗഡർ
½ ടീസ്പൂൺ ബേക്കിംഗ് സോഡ
½ ടീസ്പൂൺ ഉപ്പ്
½ ടീസ്പൂൺ ജാതിക്കാ പൗഡർ
¾ കപ്പ് വെജിറ്റബിൾ ഓയിൽ
1 കപ്പ് പഞ്ചസാര
3 മുട്ടകൾ
1 ടീസ്പൂൺ വാനില എസ്സൻസ്

തയ്യാറാക്കുന്ന വിധം

ആദ്യം ഓവൻ 350°F (180°C) 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യണം. ഇനി ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് വെക്കുക. ശേഷം  ഒരു  വലിപ്പമുള്ള പാത്രത്തിൽ മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ്, ജാതിക്കാ പൗഡർ എന്നിവ ചേർത്ത് യോജിപ്പിക്കുക. ഇനി അതിലേയ്ക്ക് വെജിറ്റബിൾ ഓയിൽ, പഞ്ചസാര, ബ്രൗൺ ഷുഗർ, മുട്ട, വാനില എക്സ്ട്രാക്ട് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേയ്ക്ക് ഗ്രേറ്റ് ചെയ്ത് വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് നന്നായി ചേർക്കുക. ഇനി വേണമെങ്കില്‍ നട്സുകൾ പൊടിച്ച് ചേർത്തു കൊടുക്കാം. ശേഷം പ്രീഹീറ്റ് ചെയ്ത  ഓവനിൽ 40-45 മിനിറ്റ് വരെ ഇവ ബേക്ക് ചെയ്യുക. ഇതോടെ സ്വാദിഷ്ടമായ ബീറ്റ്റൂട്ട് കേക്ക് റെഡി. 

Also read: വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാം ബ്രെഡ് ജാമുൻ; ഈസി റെസിപ്പി

youtubevideo

click me!