ഇത്തവണത്തെ പാചക പരീക്ഷണം വടാപാവില്‍; വിമര്‍ശനവുമായി സൈബര്‍ ലോകം

By Web Team  |  First Published Feb 23, 2023, 7:20 PM IST

നന്നായി പൊരിച്ചെടുത്ത ഉരുളക്കിഴക്ക് കൂട്ട് പാവ് ബണ്ണുകള്‍ക്കിടയില്‍ വെച്ച് തയ്യാറാക്കിയെടുക്കുന്ന വിഭവമാണിത്. എന്നാല്‍ ഇവിടെ വടാ പാവ് പിസയാണ് ഒരാള്‍ തയ്യാറാക്കുന്നത്. 


ഒട്ടും പ്രതീക്ഷിക്കാത്ത വ്യത്യസ്ത വിഭവങ്ങളുടെ വീഡിയോകള്‍ കാണാന്‍ കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തിലുള്ള മിക്ക വിചിത്രമായ 'കോമ്പിനേഷനു'കളും സമൂഹമാധ്യമങ്ങളില്‍ വലിയ  വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു പാചക പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മുംബൈക്കാരുടെ പ്രിയപ്പെട്ട സ്‌നാക്‌സായ വടാപാവിലാണ് ഇത്തവണത്തെ പരീക്ഷണം. നന്നായി പൊരിച്ചെടുത്ത ഉരുളക്കിഴക്ക് കൂട്ട് പാവ് ബണ്ണുകള്‍ക്കിടയില്‍ വെച്ച് തയ്യാറാക്കിയെടുക്കുന്ന വിഭവമാണിത്. എന്നാല്‍ ഇവിടെ വടാ പാവ് പിസയാണ് ഒരാള്‍ തയ്യാറാക്കുന്നത്. 

Latest Videos

ആദ്യം പാവിലേയ്ക്ക് മയോണൈസും റെഡ് സോസും ചീസും മറ്റുമൊക്കെയാണ് ഇയാള്‍ ചേര്‍ക്കുന്നത്. ശേഷം  ടോപ്പിങ്സും ചീസും മറ്റുമൊക്കെ ചേര്‍ത്താണ് വടാ പാവ് പിസ തയ്യാറാക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. സംഭവം വൈറലായതോടെ വിമര്‍ശനങ്ങളുമായി ആളുകളും രംഗത്തെത്തി. വടാ പാവ് പ്രേമികള്‍ക്ക് സംഭവം അത്ര ഇഷ്ടപ്പെട്ടില്ല എന്നുസാരം. രണ്ട് രുചികരമായ വിഭവങ്ങളെ നിങ്ങള്‍ നശിപ്പിച്ചു എന്നാണ് പലരുടെയും കമന്‍റ്. ബാഹുബലി വടാ പാവ് എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nitesh (@bhukkadbhaiyaji_)

 

അതേസമയം, തംസ് അപ്പ് ഉപയോഗിച്ച് ഗോല്‍ഗപ്പ തയ്യാറാക്കിയതിന്‍റെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തംസ് അപ്പിന്‍റെ കുപ്പിയില്‍ നിന്നും അവ പാത്രത്തിലേയ്ക്ക് ഒഴിക്കുന്ന  കച്ചവടക്കാരനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ഗോല്‍ഗപ്പ തംസ് അപ്പില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്.

Also Read: മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ നാല് ഫേസ് പാക്കുകള്‍...

click me!