മുരിങ്ങക്കോൽ ആഴ്ചകളോളം ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി

By Web TeamFirst Published Jun 23, 2024, 8:18 AM IST
Highlights

മുരിങ്ങക്കോൽ ഇതുപോലെ ഫ്രീസറിൽ സ്റ്റോർ ചെയ്ത് വച്ചാൽ വർഷം മുഴുവൻ ഉപയോഗിക്കാം. ആദ്യം തൊലി ചീകി കഴുകി വൃത്തിയാക്കി മുരിങ്ങക്കോൽ തിളച്ച വെള്ളത്തിൽ രണ്ട് മിനുട്ട് നേരം ഇട്ടുക. ശേഷം ഐസ് വെള്ളത്തിൽ രണ്ട് മിനിട്ട് വച്ചതിനുശേഷം ഒരു ടവ്വൽ ഉപയോഗിച്ച് ഒപ്പിയെടുത്ത് കവറിലിട്ട് ഫ്രീസറിൽ സ്റ്റോർ ചെയ്യുക.
 
കിച്ചൺ ടിപ്സുകൾ എപ്പോഴും ഉപയോ​ഗപ്രദമാണ്. പാചകം എളുപ്പമാക്കുവാൻ പരീക്ഷിക്കാവുന്ന കുറച്ച് പൊടികൈകളാണ് ഇനി പരിചയപ്പെടുത്തുന്നത്. അറിഞ്ഞിരിക്കേണ്ട ചില ഈസി കുക്കിം​ഗ് ടിപ്സുകൾ.

ഒന്ന്

Latest Videos

മുട്ട പുഴുങ്ങിയ ശേഷം ഇനി മുതൽ മുട്ടതോട് ഈ രീതിയിൽ എടുക്കാം. ആദ്യം മുട്ട പുഴുങ്ങുക. ശേഷം കത്തി ഉപയോ​ഗിച്ച് കട്ട് ചെയ്ത് എടുക്കുക. മുട്ട രണ്ട് ഭാ​ഗമാകുമ്പോൾ ഒരു സ്പൂൺ ഉപയോഗിച്ച് എളുപ്പത്തിൽ മുട്ടത്തോട് എടുക്കാവുന്നതാണ്.

രണ്ട്

ഉഴുന്നുവടയും പരിപ്പുവടയും ഉണ്ടാക്കുമ്പോൾ മിക്സി ഗ്രൈൻഡർ ഉപയോഗിക്കാതെ ചോപ്പർ ഉപയോഗിച്ച് അരയ്ക്കുമെങ്കിൽ പരിപ്പുവട നല്ല ക്രിസ്പിയും ഉഴുന്നുവടയിലും വെള്ളം കൂടുമെന്നുള്ള സംശയം വേണ്ട.

മൂന്ന്

മുരിങ്ങക്കോൽ ഇതുപോലെ ഫ്രീസറിൽ സ്റ്റോർ ചെയ്ത് വച്ചാൽ വർഷം മുഴുവൻ ഉപയോഗിക്കാം. ആദ്യം തൊലി ചീകി കഴുകി വൃത്തിയാക്കി മുരിങ്ങക്കോൽ തിളച്ച വെള്ളത്തിൽ രണ്ട് മിനുട്ട് നേരം ഇട്ടുക. ശേഷം ഐസ് വെള്ളത്തിൽ രണ്ട് മിനിട്ട് വച്ചതിനുശേഷം ഒരു ടവ്വൽ ഉപയോഗിച്ച് ഒപ്പിയെടുത്ത് കവറിലിട്ട് ഫ്രീസറിൽ സ്റ്റോർ ചെയ്യുക.

ക്യാരറ്റ് വാടി പോയോ? മിനിട്ടുകൾ കൊണ്ട് ഫ്രഷാക്കി മാറ്റാൻ ഇതാ ഒരു പൊടിക്കെെ
 
click me!