അമേരിക്കയിലെ ഇന്ത്യന്‍ റെസ്റ്റോറന്‍റുകളിലെത്തി തെലുങ്ക് സംസാരിച്ച തന്നെ കണ്ട് അവര്‍ ഞെട്ടിയെന്നും അവര്‍ തനിക്ക് സൗജന്യമായി ഭക്ഷണവും പാനീയങ്ങളും തന്നുവെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ഷിയോമ പറഞ്ഞു.
ഹൈദരാബാദി ബിരിയാണിക്ക് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. അങ്ങ് അമേരിക്കയിലും ഹൈദരാബാദി ബിരിയാണിക്ക് ഫാന്‍സുണ്ടത്രേ. അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള വിവിധ ഇടങ്ങളിലെ ഇന്ത്യന്‍ റെസ്റ്റോറന്‍റുകളില്‍ നിന്ന് ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്ന യൂട്യൂബറുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.
യുഎസ് പൗരനായ യൂട്യൂബര്‍ ഷിയോമയെയാണ് വീഡിയോയിലെ താരം. ഹൈദരാബാദി ബിരിയാണിയാണ് ആശാന്‍ കഴിക്കുന്നത്. കൂടാതെ വിവിധ റെസ്റ്റോറന്‍റുകളിലെത്തി നന്നായി തെലുങ്ക് സംസാരിക്കുകയാണ് ഷിയോമ. അമേരിക്കയിലെ ഇന്ത്യന്‍ റെസ്റ്റോറന്‍റുകളിലെത്തി തെലുങ്ക് സംസാരിച്ച തന്നെ കണ്ട് അവര്‍ ഞെട്ടിയെന്നും അവര്‍ തനിക്ക് സൗജന്യമായി ഭക്ഷണവും പാനീയങ്ങളും തന്നുവെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് ഷിയോമ പറഞ്ഞു. ന്യൂജേഴ്‌സിയില്‍ തെലുങ്കിന് ഏറെ പ്രചാരം ലഭിക്കുന്നുണ്ടെന്നും ഷിയോമ പറയുന്നു.
ആദ്യം സന്ദര്‍ശിച്ച റെസ്റ്റോറന്‍റില്‍ നിന്ന് ഇറാനിയന്‍ ചായ ആണ് ഷിയോമ വാങ്ങുന്നത്. പിന്നീട് മറ്റൊരു റെസ്റ്റോറന്‍റില്‍ നിന്ന് ഹൈദരാബാദി ബിരിയാണി കഴിച്ചശേഷം സവാള-മുളക് ഊത്തപ്പവും രസ മലായിയും ആണ് ഷിയോമ കഴിച്ചത്. ഹൈദരാബാദി ബിരിയാണി തനിക്ക് ഏറെ ഇഷ്ടമാണെന്നും ഷിയോമ പറയുന്നു.
സെപ്റ്റംബര്‍ 15-ന് പങ്കുവച്ച ഈ വീഡിയോ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ആറ് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. 2.5 ലക്ഷം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. പലരും ഹൈദരാബാദി ബിരിയാണിയെ കുറിച്ച് തന്നെയാണ് പങ്കുവയ്ക്കുന്നത്.
വീഡിയോ കാണാം...
Also Read: ചൂടുള്ള ഭക്ഷണത്തില്‍ നാരങ്ങാ നീര് ചേര്‍ക്കാറുണ്ടോ? എങ്കില്‍, ഇതൊന്ന് വായിക്കൂ...