ഭക്ഷണത്തിന്‍റെ സംസ്കാരവും അതിന്‍റെ ചരിത്രവുമെല്ലാം ഓര്‍മ്മപ്പെടുത്തുന്ന ഒരു ഫുഡ് വ്ളോഗര്‍ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നല്ല അസല്‍ തമിഴില്‍ തമിഴ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന അമേരിക്കക്കാരനാണ് വീഡിയോയിലുള്ളത്.
ഫുഡ് വ്ളോഗേഴ്സിന്‍റെ ( Food Vloggers ) വീഡിയോകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. പലപ്പോഴും നമ്മെ കൗതുകത്തിലാഴ്ത്തുന്ന പലതും ഇത്തരത്തിലുള്ള വീഡിയോകളില്‍ കാണാം. ഭക്ഷണം മാത്രമല്ല, അതിന്‍റെ ചരിത്രവും സംസ്കാരവുമെല്ലാം ( Food Culture ) മനസിലാക്കാന്‍ സഹായിക്കുന്ന ഉള്ളടക്കമുണ്ടെങ്കില്‍ അത്രയും രസകരം.
അത്തരത്തില്‍ ഭക്ഷണത്തിന്‍റെ സംസ്കാരവും അതിന്‍റെ ചരിത്രവുമെല്ലാം ( Food Culture ) ഓര്‍മ്മപ്പെടുത്തുന്ന ഒരു ഫുഡ് വ്ളോഗര്‍ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നല്ല അസല്‍ തമിഴില്‍ തമിഴ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന അമേരിക്കക്കാരനാണ് വീഡിയോയിലുള്ളത്.
ആരി എന്ന് പേരുള്ള അമേരിക്കന്‍ യൂട്യൂബറുടേതാണ് ( Food Vloggers ) വീഡിയോ. ന്യൂയോര്‍ക്കിലുള്ള ചില തമിഴ് റെസ്റ്റോറന്‍റുകളില്‍ പോയാണ് ആരി തമിഴില്‍ തന്നെ ഓര്‍ഡര്‍ പ്ലേസ് ചെയ്യുന്നത്. കടക്കാര്‍ മാത്രമല്ല, കസ്റ്റമേഴ്സും ഏറെ അമ്പരപ്പോടെ ആരിയെ സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം.
ആദ്യം ഒരു തമിഴ് റെസ്റ്റോറന്‍റില്‍ പോയി മസാലദോശ, പോണ്ടിച്ചേരി ദോശ, ഊത്തപ്പം എന്നിവയാണ് ആരി ഓര്‍ഡര്‍ ചെയ്യുന്നത്. രണ്ടാമതായി മറ്റൊരു റെസ്റ്റോറന്‍റില്‍ നിന്ന് റവ ദോശയും ഓര്‍ഡര്‍ ചെയ്യുന്നു. ഇവിടെ വച്ച് തമിഴില്‍ ഓര്‍ഡര്‍ പ്ലേസ് ചെയ്യുന്ന അമേരിക്കക്കാരനെ കണ്ട സന്തോഷത്തില്‍ കടയുടമ ഭക്ഷണത്തിന്‍റെ വില പോലും ആരിയുടെ പക്കല്‍ നിന്ന് ഈടാക്കുന്നില്ല.
മൂന്നാമതായി മറ്റൊരിടത്തെത്തി ചെട്ടിനാട് ചിക്കനാണ് ആരി ഓര്‍ഡര്‍ ചെയ്യുന്നത്. ഇവിടെ റെസ്റ്റോറന്‍റിലുണ്ടായിരുന്ന തമിഴ് സ്വദേശിയായ സ്ത്രീ ആരി തമിഴ് സംസാരിക്കുന്നത് കേട്ട് സ്തംഭിച്ചുപോവുകയാണ്. പിന്നീട് ഒരു ശ്രീലങ്കന്‍ തമിഴ് റെസ്റ്റോറന്ഞരിലേക്കാണ് ആരി പോകുന്നത്. അവിടെ നിന്ന് ചിക്കനും റൊട്ടിയുമാണ് കഴിക്കുന്നത്.
പത്തരലക്ഷത്തോളം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. യൂട്യൂബില്‍ വന്ന വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം പങ്കുവയ്ക്കുന്നത്. തമിഴ് ഭാഷയോട് തനിക്ക് ഏറെ ഇഷ്ടമുള്ളതിനാലാണ് താന്‍ തമിഴ് പഠിച്ചതെന്ന് ആരി വീഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷയെന്ന നിലയില്‍ തമിഴിനെ താന്‍ ആദരിക്കുന്നതായും ആരി പറയുന്നുണ്ട്.
വീഡിയോ...
Also Read:- 'ഇതാണ് ഹാര്‍ട്ട് അറ്റാക്ക് കാപ്പി'; വൈറലായ വീഡിയോ