കൂടുതല്‍ ഇഷ്ടം സമൂസയുടെ പുറംഭാഗം; വിപണിയിലെത്തിച്ച് ഹോട്ടൽ!

By Web Team  |  First Published Nov 9, 2022, 7:26 AM IST

അടുത്തിടെ സ്റ്റാര്‍ട്ടപ് അഡ്‌വൈസറായ ശ്രേയസ്സ് ദോഷി എന്ന യുവാവ് ട്വിറ്ററില്‍ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. സമൂസയുടെ പുറംഭാഗമാണോ ഫില്ലിങ്‌സാണോ ഇഷ്ടമെന്ന് ചോദിച്ചായിരുന്നു ഈ വോട്ടെടുപ്പ്. 


സമൂസ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. കോണ്‍ ആകൃതിയില്‍ ഉള്ളില്‍ ഫില്ലിങ്‌സുകള്‍ നിറച്ച ഈ വിഭവത്തിന് ഇന്ത്യയിലെമ്പാടും ഏറെ ആരാധകരുണ്ട്. വെജ്, നോണ്‍ വെജ് രുചികളില്‍ ഇത് വിപണിയില്‍ ലഭ്യമാണ്. ചിലര്‍ക്ക് സമൂസയുടെ ക്രിസ്പിയായ പുറം ഭാഗമാണ് ഇഷ്ടമെങ്കില്‍ ചിലര്‍ക്ക് ഉള്ളില്‍ നിറച്ച ഫില്ലിങ്‌സുകളോടായിരിക്കും ഇഷ്ടം. 

ഈ വിഷയത്തില്‍ അടുത്തിടെ സ്റ്റാര്‍ട്ടപ് അഡ്‌വൈസറായ ശ്രേയസ്സ് ദോഷി എന്ന യുവാവ് ട്വിറ്ററില്‍ ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. സമൂസയുടെ പുറംഭാഗമാണോ ഫില്ലിങ്‌സാണോ ഇഷ്ടമെന്ന് ചോദിച്ചായിരുന്നു ഈ വോട്ടെടുപ്പ്. ഇതില്‍ പങ്കെടുത്ത പകുതിയില്‍ അധികം ആളുകളും സമൂസയുടെ പുറംഭാഗമാണ് കൂടുതല്‍ ഇഷ്ടം എന്നായിരുന്നു പറഞ്ഞത്. ഈ വോട്ടെടുപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുറംഭാഗം മാത്രം വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുകയാണ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സമൂസ പാര്‍ട്ടി എന്ന സ്ഥാപനം. ചെറിയൊരു പാത്രത്തിൽ സമൂസയുടെ പുറംഭാഗത്തിനൊപ്പം ചട്‌നിയും ഇവിടെ ലഭിക്കും.

In a samosa, which part do you enjoy more?

— Shreyas Doshi (@shreyas)

Latest Videos

 

 

ശ്രേയസ്സ് ദോഷിയുടെ വോട്ടെടുപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇങ്ങനെ ഒരു ആശയം നടപ്പിലാക്കിയതെന്ന് സമൂസ പാര്‍ട്ടി അദ്ദേഹത്തോട് തന്നെ വ്യക്തമാക്കി. എന്തായാലും സമൂസ പ്രേമികളില്‍ നിന്ന് ഈ ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Since it is the season of turning Twitter polls into products, here’s real proof that this works:

The founder of just DM’ed me that they were inspired by my recent poll about samosa crust vs. filling and they’ve actually launched “Samosa Corners” 🤯

Crust wins 😋 pic.twitter.com/Is50RtsyqQ

— Shreyas Doshi (@shreyas)

 

 

Also Read: ലോകത്തിലെ ഏറ്റവും മികച്ച ചീസ് സ്വിറ്റ്‌സര്‍ലന്‍ഡിലേത്; ഇന്ത്യൻ കമ്പനികൾക്കും പ്രത്യേക അഭിനന്ദനം

tags
click me!