കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്.
കുടവയര്‍ കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന ഈ കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദ്രോഗം ഉണ്ടാക്കാനുള്ള സാധ്യത വരെയുണ്ട്.
പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.
കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്.
undefined
മഞ്ഞളും പുതിനയും ചേര്‍ത്ത ചായ ആണ് ഇതിനായി ന്യൂട്രീഷ്യന്മാര്‍ നിര്‍ദ്ദേശിക്കുന്നത്. മഞ്ഞളിൽ പൊട്ടാസ്യം, ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്റുകള് ധാരാളം അടങ്ങിയ മഞ്ഞൾ കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. കലോറിയെ കത്തിച്ചു കളയാനും ഇവ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും ഇവ സഹായിക്കും. ആന്റി ഓക്സിഡന്റുകള് ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നമുള്ളവര്‍ക്ക് മികച്ചതാണ്. കൂടാതെ ഇവയും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. അതിനാല്‍ തന്നെ മഞ്ഞള്‍ - പുതിന ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
ഇതിനായി ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളും കുറച്ച് പുതിനയിലയും ചേര്‍ക്കാം. ശേഷം മൂടി വയ്ക്കാം. 4-5 മിനിറ്റിന് ശേഷം നന്നായി ഇളക്കാം. വേണമെങ്കില്‍ കുറച്ച് തേനും കൂടി ചേര്‍ത്ത് ഇവ കുടിക്കാം.
Also Read: ഇത്തവണത്തെ പാചക പരീക്ഷണം സ്ട്രോബെറിയില്‍; വിമര്‍ശനവുമായി സൈബര്‍ ലോകം