വെളുത്തുള്ളിയുടെ തൊലി കളയുന്നത് ഒരു ഇച്ചിരി മെനക്കെട്ട പണിയാണ് എന്നാണ് പലരും പറയുന്നത്. ഇത്തരക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ഒരു 'ടിപ്' ആണ് ഇവിടെ പങ്കുവയ്ക്കുന്നത്.
നമ്മുടെ അടുക്കളകളില്‍ സ്ഥിരമായി കാണുന്ന ഒന്നാണ് വെളുത്തുള്ളി. പണ്ടുതൊട്ടേ വെളുത്തുള്ളി ഒരു ഔഷധമായി ഉപയോഗിച്ചുവരുന്നു. പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറതന്നെയാണ് വെളുത്തുള്ളി. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഹൃദയാരോഗ്യത്തിനുമൊക്കെ വെളുത്തുള്ളി ബെസ്റ്റാണ്.
സുഗമമായ ദഹനപ്രക്രിയക്ക് സഹായിക്കുന്നു എന്നതും വെളുത്തുള്ളിയെ പാചകക്കാരുടെ പ്രിയങ്കരനാക്കുന്നു. അതുകൊണ്ടുതന്നെ വെജിറ്റേറിയന്‍ വിഭവമോ നോണ്‍വെജിറ്റേറിയന്‍ വിഭവമോ ആകട്ടെ, വെളുത്തുള്ളി ഇല്ലാതിരിക്കില്ല. എന്നാല്‍ വെളുത്തുള്ളിയുടെ തൊലി കളയുന്നത് ഒരു ഇച്ചിരി മെനക്കെട്ട പണിയാണ് എന്നാണ് പലരും പറയുന്നത്. പ്രത്യേകിച്ച് ഈ തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വെളുത്തുള്ളിയുടെ ഓരോ അല്ലിയുടെയും തൊലി കുത്തിയിരുന്ന് കളയുന്നത് ഒരു പണി തന്നെയാണ്. ഇത്തരക്കാര്‍ക്ക് പ്രയോജനപ്പെടുന്ന ഒരു 'ടിപ്' ആണ് ഇനി പങ്കുവയ്ക്കുന്നത്. വെറും സെക്കന്‍ഡുകള്‍ കൊണ്ട് മാത്രം വളരെ എളുപ്പത്തില്‍ വെളുത്തുള്ളിയുടെ തൊലി നീക്കം ചെയ്യുന്നതിനുള്ള ടിപ്പാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.
ഇതിനായി ആദ്യമൊരു വെളുത്തുള്ളി എടുക്കണം. ശേഷം ഇതിനെ ഒരു കത്തി ഉപയോഗിച്ച് സമാന്തരമായി മുറിക്കാം. തുടര്‍ന്ന് വീഡിയോയില്‍ കാണുന്ന പോലെ, രണ്ട് കഷ്ണങ്ങളുടെയും തൊലിയുള്ള ഭാഗം മുകളില്‍ കാണുന്ന വിധത്തില്‍ വെളുത്തുള്ളി വയ്ക്കാം. ശേഷം കത്തിയുടെ പരന്ന വശം വെളുത്തുള്ളിയുടെ മുകളിലായി വച്ച് ഒറ്റയടി കൊടുക്കാം. വെളുത്തുള്ളിയുടെ തൊലി മുഴുവനായും ഇളകിവരുന്നത് കാണാം.
लहसुन छीलने का धांसू जुगाड़ pic.twitter.com/qIL7BSB1CG
— @tweetbyjounralist (@kumarayush084)
Also Read: ദഹനം എളുപ്പമാക്കാൻ സഹായിക്കും ഈ ഭക്ഷണം; വീഡിയോയുമായി നടി...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona