ഹെല്‍ത്ത് 'പൊളി'യാക്കാൻ സലാഡുകള്‍ ഇങ്ങനെ തയ്യാറാക്കി കഴിക്കൂ...

By Web Team  |  First Published Sep 27, 2023, 9:08 PM IST

പച്ചക്കറികള്‍ - പ്രധാനമായി വൈറ്റമിനുകള്‍ ലഭിക്കുന്നതിനാണ് അധികവും സലാഡുകള്‍ നമ്മെ സഹായിക്കുന്നത്. പച്ചക്കറികള്‍ മാത്രമല്ല പ്രോട്ടീൻ സമൃദ്ധമായ ചിക്കൻ, പനീര്‍ പോലുള്ള വിഭവങ്ങളും സലാഡുകളില്‍ ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്


ആരോഗ്യവുമായി ബന്ധപ്പെട്ട് അല്‍പം കരുതലോടെ മുന്നോട്ട് നീങ്ങുന്നവരെല്ലാം തന്നെ നിത്യജീവിതത്തില്‍ ഭക്ഷണത്തിനും വ്യായാമത്തിനും ഏറെ പ്രാധാന്യം നല്‍കാറുണ്ട്. ഇതില്‍ തന്നെ ഭക്ഷണത്തിനാണ് നാം ആദ്യം പ്രാധാന്യം നല്‍കേണ്ടത്. 

അനാരോഗ്യകരമായ ഭക്ഷണ-പാനീയങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉറപ്പുവരുത്തുക കടി ചെയ്താല്‍ മാത്രമാണ് നമുക്ക് ഫിറ്റ്നസോടെ പോകാൻ സാധിക്കൂ. ഇത്തരത്തില്‍ ഹെല്‍ത്തിയായ ഭക്ഷണരീതിയിലേക്ക് വരുമ്പോള്‍ ഏറ്റവുമാദ്യം നാം പ്രതിപാദിക്കാറുള്ളത് സലാഡുകളെ കുറിച്ചാണ്. 

Latest Videos

പച്ചക്കറികള്‍ - പ്രധാനമായി വൈറ്റമിനുകള്‍ ലഭിക്കുന്നതിനാണ് അധികവും സലാഡുകള്‍ നമ്മെ സഹായിക്കുന്നത്. പച്ചക്കറികള്‍ മാത്രമല്ല പ്രോട്ടീൻ സമൃദ്ധമായ ചിക്കൻ, പനീര്‍ പോലുള്ള വിഭവങ്ങളും സലാഡുകളില്‍ ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്. ഇങ്ങനെ സമഗ്രമായി സലാഡുകള്‍ ചെയ്ത് പതിവായി കഴിക്കുന്നത് അത്ഭുതകരമായ മാറ്റങ്ങളാണ് നമ്മുടെ ആരോഗ്യത്തിലുണ്ടാക്കുക. എന്തായാലും വൈറ്റമിൻ സമ്പന്നമാക്കി നമ്മുടെ സലാഡുകളെ എങ്ങനെ എളുപ്പത്തില്‍ മാറ്റാമെന്നതിന് ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

സലാഡുകള്‍ ഹെല്‍ത്തിയാക്കാൻ മികച്ച വിഭവങ്ങള്‍ തന്നെ ഇതിലേക്ക് ചേര്‍ക്കാൻ എടുക്കണം. ബ്രൊക്കോളി, അവക്കാഡോ, കൂണ്‍ എന്നിങ്ങനെയുള്ള വിഭവങ്ങള്‍ എന്തെങ്കിലും ചേര്‍ക്കുന്നത് സലാഡ് സമ്പന്നമാക്കും.

രണ്ട്...

റെയിൻബോ വെജിറ്റബിള്‍സ് എന്ന് കേട്ടിട്ടില്ലേ? പല നിറത്തിലുമുള്ള പച്ചക്കറികളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഈ നിറങ്ങള്‍ക്ക് പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. പല നിറമാകുമ്പോള്‍ പല വൈറ്റമിനുകളും പല പോഷകങ്ങളുമാണ് നമുക്ക് ലഭിക്കുക. അതിനാല്‍ പരമാവധി നിറത്തിലുള്ള പച്ചക്കറികള്‍ സലാഡുകളില്‍ ചേര്‍ക്കുക. പച്ച- ചുവപ്പ്-മഞ്ഞ ക്യാപ്സിക്കം, ക്യാരറ്റ്, കുക്കുംബര്‍ എന്നിങ്ങനെയുള്ള പച്ചക്കറികള്‍ പലതും ചേര്‍ക്കാവുന്നതാണ്.

മൂന്ന്...

സിട്രസ് ഫ്രൂട്ട്സും അല്‍പം സലാഡുകളില്‍ ചേര്‍ക്കുന്നത് നല്ലതാണ്. വൈറ്റമിൻ-സിയുടെ മികച്ച ഉറവിടമാണ് സിട്രസ് ഫ്രൂട്ട്സ്. ഓറഞ്ച്, നാരങ്ങ, ബെറികളെല്ലാം ഇതിനുദാഹരണമാണ്.

നാല്...

ഏതുതരം സലാഡാണെങ്കിലും അതിലേക്ക് അല്‍പം നട്ട്സും സീഡ്സുമെല്ലാം ചേര്‍ക്കുന്നത് ഏറെ നല്ലതാണ്. ഇതൊന്നും രുചിയെ കണക്കാക്കിയല്ല ചേര്‍ക്കാൻ ആവശ്യപ്പെടുന്നത്. ഇവയുടെ ഗുണങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം.  ബദാം, വാള്‍നട്ട്സ്, പംകിൻ സീഡ്സ്, സണ്‍ഫ്ളവര്‍ സീഡ്സ് എന്നിവയെല്ലാം ഇങ്ങനെ ചേര്‍ക്കാവുന്നതാണ്.

അഞ്ച്...

സലാഡ് ഡ്രെസ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണം.  മോശമായ കൊഴുപ്പടങ്ങിയ സ്പ്രെഡ‍ുകളും മറ്റും ഇതിനായി ഉപയോഗിക്കുന്നത് സലാഡ് നല്‍കുന്ന ഗുണങ്ങളെ കൂടി ഇല്ലാതാക്കും. 

Also Read:- പ്രമേഹമുള്ളവര്‍ ഉഴുന്ന് ഭക്ഷണം പതിവാക്കൂ; ഗുണമുണ്ട്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!