പൂരി നല്ല സോഫ്റ്റാകും, എണ്ണ അധികം പിടിക്കുകയുമില്ല ; ഇതാ എളുപ്പവഴികൾ

By Web TeamFirst Published Jun 20, 2024, 10:05 AM IST
Highlights

എണ്ണ നന്നായി ചൂടായ ശേഷം മാത്രമേ പൂരി ഉണ്ടാക്കാന്‍ പാടുള്ളൂ. പൂരി കൂടുതല്‍ എണ്ണ കുടിക്കാതിരിക്കാന്‍ ഇത് സഹായിക്കും. 

നമ്മുടെ പ്രഭാതഭക്ഷണത്തിൽ പ്രധാനപ്പെട്ട ഒന്നാണ് പൂരി. എന്നാൽ എണ്ണ അധികം പിടിക്കുന്നത് കൊണ്ട് തന്നെ അധികം പേരും പൂരി ഒഴിവാക്കാറുണ്ട്. എങ്കിൽ ഇനി മുതൽ പേടിക്കേണ്ട. പൂരിയിൽ എണ്ണയധികം പിടിക്കാതെയിരിക്കാൻ പരീക്ഷിക്കാം ഈ ടിപ്സുകൾ...

ഇവ പരീക്ഷിച്ച് നോക്കൂ...

Latest Videos

1. ഒരു കപ്പ് ഗോതമ്പ് പൊടിയ്ക്ക് കാൽ കപ്പ് റവ ഉപയോഗിക്കുക. ഒരു ടീ സ്പൂൺ എണ്ണ, ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ കുഴച്ചു വയ്ക്കുക. അതിന് ശേഷം ചെറിയ ഉരുളകളാക്കി പരത്തി എണ്ണയിൽ വറുത്തെടുക്കുക. ഇങ്ങനെ ചെയ്യുന്നത് പൂരിയിൽ എണ്ണ പിടിക്കാതിരിക്കുക മാത്രമല്ല പൂരി കൂടുതൽ സോഫ്റ്റാവുക കൂടി ചെയ്യും. 

2. വെള്ളം കുറച്ച് മാവ് കുറയ്ക്കുന്നതും പൂരിയിൽ എണ്ണയിൽ അധികം പിടിക്കാതിരിക്കാൻ സഹായിക്കും.

3. പൂരി ഉണ്ടാക്കുമ്പോൾ വെള്ളം അധികം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചപ്പാത്തി മാവുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുകൂടി കട്ടികൂടിയ മാവാണ് പൂരിക്ക് വേണ്ടത്. പൂരി വേഗത്തിൽ നന്നായി പൊങ്ങി വരാൻ ഇത് സഹായിക്കും.

4. എണ്ണ നന്നായി ചൂടായ ശേഷം മാത്രമേ പൂരി ഇടാൻ പാടുള്ളൂ. പൂരി കൂടുതൽ എണ്ണ കുടിക്കാതിരിക്കാൻ ഇത് സഹായിക്കും. 

5. എണ്ണയിലേക്ക് പൂരി ഇടുമ്പോൾ നേരെ ഇടാതിരിക്കാൻ ശ്രദ്ധിക്കുക. പതുക്കെ ചെരിച്ച് ഇടുന്നതാണ് നല്ലത്. അല്ലെങ്കിൽ എണ്ണ പുറത്തേക്ക് തെറിക്കാനുള്ള സാധ്യത കൂടുതലാണ്. 

തേങ്ങ പാല്‍ ചേര്‍ത്തുള്ള സ്‌പെഷ്യല്‍ രസം ; ഈസി റെസിപ്പി

 

click me!