Digestion Problems : ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ ഇവയൊന്ന് കഴിച്ചുനോക്കൂ...

By Web Team  |  First Published Sep 9, 2022, 3:39 PM IST

ദഹനപ്രശ്നങ്ങൾ ഇതുപോലെ പതിവാണെങ്കിൽ ജീവിതരീതികൾ ഒന്ന് മാറ്റിനോക്കുന്നത് നല്ലതാണ്. പ്രധാനമായും ഭക്ഷണത്തിൽ തന്നെയാണ് മാറ്റം കൊണ്ടുവരേണ്ടത്. ചില ഭക്ഷണം ഡയറ്റിൽ നിന്നൊഴിവാക്കുകയും ചിലത് ഡയറ്റിലുൾപ്പെടുത്തുകയും വേണം.


നിത്യജീവിതത്തിൽ ഏറ്റവുമധികം പേർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ദഹനമില്ലായ്മയും അതുമായി ബന്ധപ്പെട്ട് വരുന്ന മറ്റ് വിഷമതകളും. മലബന്ധം, ഗ്യാസ്, വയർ വീർത്തുകെട്ടുന്ന അവസ്ഥ, ഓക്കാനം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളെല്ലാം ഇത്തരത്തിൽ വരുന്നതാണ്.

ദഹനപ്രശ്നങ്ങൾ ഇതുപോലെ പതിവാണെങ്കിൽ ജീവിതരീതികൾ ഒന്ന് മാറ്റിനോക്കുന്നത് നല്ലതാണ്. പ്രധാനമായും ഭക്ഷണത്തിൽ തന്നെയാണ് മാറ്റം കൊണ്ടുവരേണ്ടത്. ചില ഭക്ഷണം ഡയറ്റിൽ നിന്നൊഴിവാക്കുകയും ചിലത് ഡയറ്റിലുൾപ്പെടുത്തുകയും വേണം. സ്പൈസിയായ ഭക്ഷണം കഴിവതും നിയന്ത്രിക്കുന്നതാണ് ഉചിതം. ഒപ്പം തന്നെ പ്രോസസ്ഡ് ഫുഡ്- പാക്കേജ്ഡ് ഫുഡ് എല്ലാം പരിമിതപ്പെടുത്താം. അതേസമയം പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിച്ച് ശീലിക്കണം. ഫൈബർ കാര്യമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഏറെ ആശ്വാസം നൽകും.  ഇവിടെയിതാ ദഹനപ്രശ്നങ്ങളകറ്റാൻ ഡയറ്റിലുൾപ്പെടുത്താവുന്ന മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

undefined

ഒന്ന്...

പ്രോബയോട്ടിക് എന്നറിയപ്പെടുന്ന ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തുന്നത് ദഗഹനം സുഗമമാക്കും. കട്ടത്തൈര് വളരെ മികച്ചൊരു പ്രോബയോട്ടിക് ആണ്. ദിവസേന ഇത് അൽപം കഴിക്കുന്നത് വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകൾ വർധിപ്പിക്കുകയും അതുവഴി ദഹനപ്രശ്നങ്ങൾ അകറ്റുകയും ചെയ്യും.

ഇതിന് പുറമെ കട്ടത്തൈരിൽ അടങ്ങിയിരിക്കുന്ന 'ബൈഫിഡോബാക്ടീരിയ' എന്ന ബാക്ടീരിയയും ദഹനപ്രശ്നങ്ങളെ ലഘൂകരിക്കുന്നു. 

രണ്ട്...

പെരുഞ്ചീരകവും ദഹനപ്രശ്നങ്ങളകറ്റാൻ ഏറെ സഹായകമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറാണ് ഇതിന് സഹായകമാകുന്നത്. മലബന്ധം, ഗ്യാസ് പോലുള്ള ദഹനസംബന്ധമായ ബുദ്ധിമുട്ടുകളെല്ലാം പരിഹരിക്കുന്നതിന് പെരുഞ്ചീരകം സഹായകമാണ്.

മൂന്ന്...

നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം സർവസാധാരണമായി ലഭിക്കുന്ന പഴമാണ് പപ്പായ. നഗരങ്ങളിലാണെങ്കിൽ കടകളിലും പപ്പായ സുലഭമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന ശക്തിയേറിയ എൻസൈം ദഹനം സുഗമമാക്കുന്നു.

ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന 'ഐബിഎസ്' പോലുള്ള രോഗങ്ങളുള്ളവർക്ക് ആശ്വാസം നൽകാനും പപ്പായക്ക് സാധിക്കും. 

Also Read:- കൊളസ്ട്രോളും ഷുഗറും കുറയ്ക്കാൻ ഉലുവ വെള്ളം?

click me!