Hypertension Diet : ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് തരം ഭക്ഷണങ്ങള്‍...

By Web Team  |  First Published Jul 7, 2022, 11:01 PM IST

ബിപിയുള്ളവര്‍ അത് നിയന്ത്രണത്തിലാക്കാൻ ജീവിതരീതികളില്‍ പലതും ശ്രദ്ധിക്കേണ്ടിവരാം. ഇതില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യങ്ങള്‍ തന്നെയാണ്.


ബിപി അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ( Blood Pressure ) പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും നമ്മെ നയിച്ചേക്കാം. ഹൃദയാഘാതത്തിന്‍റെ കാര്യമെടുത്താല്‍ പോലും ധാരാളം കേസുകളില്‍ ബിപി ഒരു കാരണമായി വരാറുണ്ട്. ഇത്തരത്തില്‍ ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ മുതല്‍ ജീവന് തന്നെ ഭീഷണിയാകാവുന്ന സാഹചര്യങ്ങളിലേക്ക് വരെ ബിപി നമ്മെ എത്തിക്കാം. 

ബിപിയുള്ളവര്‍ അത് നിയന്ത്രണത്തിലാക്കാൻ ജീവിതരീതികളില്‍ പലതും ശ്രദ്ധിക്കേണ്ടിവരാം. ഇതില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യങ്ങള്‍ ( Hypertension Diet )  തന്നെയാണ്. ചില ഭക്ഷണങ്ങള്‍ ബിപി ഉയരുന്നതിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ ചില ഭക്ഷണസാധനങ്ങള്‍ ബിപി നിയന്ത്രിക്കാനും സഹായിക്കും.

Latest Videos

undefined

അത്തരത്തില്‍ ബിപി നിയന്ത്രണത്തിലാക്കാൻ ( Blood Pressure ) സഹായിക്കുന്ന മൂന്ന് തരം ഭക്ഷണങ്ങളെ കുറിച്ച് ( Hypertension Diet )  പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് അ‍്ജലി മുഖര്‍ജി. ഇവയേതെല്ലാം എന്ന് അറിയാം. 

ഒന്ന്...

വെളുത്തുള്ളി : വെളുത്തുള്ളിക്ക് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ടെന്ന് നമുക്കറിയാം. ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്‍റെ അളവ് കൂട്ടാൻ സഹായിക്കും. ഇത് പേശികളെ 'റിലാക്സ്' ചെയ്യിക്കുകയും അതുവഴി രക്തക്കുഴലുകളും വിശാലമാവുകയും ഇവയെല്ലാം തന്നെ ബിപി ഉയരുന്നത് തടയുകയും ചെയ്യുന്നു. 

രണ്ട്...

മത്സ്യം : മത്സ്യത്തിനും ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ് ബിപി ഉയരുന്നതില്‍ നിന്ന് തടയുന്നു. 

മൂന്ന്...

പഴങ്ങളും പച്ചക്കറികളും : ഗ്ലൈസമിക് സൂചിക താഴ്ന്ന പഴങ്ങളും പച്ചക്കറികളും പതിവായി കഴിക്കുന്നത് ബിപി ഉയരുന്നത് തടയാൻ സഹായിക്കും. ഫൈബറിനാല്‍ സമ്പന്നമാണ് പഴങ്ങളും പച്ചക്കറികളും. ഇത് വണ്ണം കൂടുന്നത് ഒഴിവാക്കുന്നു. ശരീരവണ്ണം 'ബാലൻസ്' ചെയ്ത് പോകുന്നതിലൂടെ ബിപി നിയന്ത്രണവിധേയമാകുന്നു. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം പോലുള്ള ഘടകങ്ങളാലുംസമ്പന്നമാണ് പഴങ്ങളും പച്ചക്കറികളും. ഇവയും ബിപിയെ നിയന്ത്രിക്കുന്നതിന് സഹായകമാകുന്നു. 

 

Also Read:- ഒരുപാട് ജോലി ഒന്നിച്ചുവരുമ്പോള്‍ 'ടെന്‍ഷൻ' അടിക്കുന്നത് ശീലമാണോ? എങ്കിലറിയേണ്ടത്...

click me!