തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ഇത്തരം ദഹന പ്രശ്നങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണ്.
ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ദഹനപ്രശ്‌നം അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ഇത്തരം ദഹന പ്രശ്നങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണ്.
ദഹനം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മൂന്ന് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
ശര്‍ക്കരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഡയറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതിനായി ഭക്ഷണത്തിന് ശേഷം ഒരു സ്പൂണ്‍ ശര്‍ക്കര കഴിക്കാം.
ശര്‍ക്കരയില്‍ കൊഴുപ്പിന്‍റെ അളവ് കുറവും ധാതുക്കളുടെയും അയേണിന്‍റെയും അളവ് കൂടുതലുമാണ്. പൊട്ടാസ്യം, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ശര്‍ക്കര ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
രണ്ട്...
നെയ്യാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും നെയ്യ് നല്ലതാണ്. ഭക്ഷണത്തിന് മുമ്പ് നെയ്യ് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കുന്നതിനും ഭക്ഷണം വേഗത്തില്‍ ദഹിക്കാനും സഹായിക്കുന്നു. കൂടാതെ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും നെയ്യ് സഹായിക്കും. ഇതിനായി ഭക്ഷണത്തിന് മുമ്പോ ശേഷമോ നെയ്യ് കഴിക്കാം.
മൂന്ന്...
വാഴപ്പഴമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ അകറ്റാനും മലബന്ധത്തെ തടയാനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also read: വിറ്റാമിന്‍ ഡി ശരീരത്തിന് വേണമെന്ന് പറയുന്നതിന്‍റെ ആറ് കാരണങ്ങള്‍...