കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കുടിക്കാം ഈ ജ്യൂസ്...

By Web Team  |  First Published Oct 9, 2023, 6:21 PM IST

കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.


ചീത്ത കൊളസ്ട്രോള്‍ ആണ് ഇന്ന് പലരുടെയും വില്ലന്‍. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെയാണ് കൊളസ്ട്രോള്‍ കൂടാന്‍ കാരണം. കൊളസ്ട്രോള്‍ തോത് നിയന്ത്രണം വിട്ട് വര്‍ധിക്കുമ്പോള്‍ മാത്രമാണ് ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും രൂപത്തില്‍ ശരീരം സൂചനകള്‍ നല്‍കുക. കൊഴുപ്പ് കൂടിയ ഭക്ഷണം, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.  റെഡ് മീറ്റ്, കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങള്‍ തുടങ്ങിയ ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യുക. പുകവലി, മദ്യപാനം തുടങ്ങിയവ കുറയ്ക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ചെയ്യുന്നതും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ജ്യൂസിനെ കുറിച്ചാണിനി പറയുന്നത്. 

Latest Videos

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ്.  ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ പച്ചക്കറികളാണ് ബീറ്റ്റൂട്ടും ക്യാരറ്റും. ഇവ രണ്ടും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയതാണ് ക്യാരറ്റ്. ഇവ  ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ടും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ കൊളസ്ട്രോള്‍ ഉള്ളവര്‍ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് രാവിലെ കുടിക്കുന്നത് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: സീതപ്പഴം ഇഷ്ടമാണോ? കഴിക്കും മുമ്പറിയാം ഇക്കാര്യങ്ങള്‍...

youtubevideo

click me!