പ്രമേഹവും കൊളസ്‌ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ ഈ പച്ചില സഹായിക്കും

By Web Desk  |  First Published Jan 4, 2025, 9:27 PM IST

വിറ്റാമിനുകളായ കെ, ബി, സി, ഇ, അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം,  ഫൈബര്‍ തുടങ്ങിയവ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. 


പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍,  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കറിവേപ്പില. വിറ്റാമിനുകളായ കെ, ബി, സി, ഇ, അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, ഫൈബര്‍ തുടങ്ങിയവ കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. 

നാരുകളാല്‍ സമ്പന്നമായ കറിവേപ്പില ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാന്‍ ഏറെ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇതിനായി രാവിലെ വെറും വയറ്റില്‍ വെറുതേ കറിവേപ്പില ചവയ്ക്കുന്നതും നല്ലതാണ്. കൂടാതെ കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും. 

Latest Videos

ഡയറ്റില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവയെ തടയാനും സഹായിക്കും.   ബീറ്റാ കരോട്ടിനും ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ കറിവേപ്പില കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അകാലനരയെ അകറ്റാനും ഇത് സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറിവേപ്പില പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

വിറ്റാമിന്‍ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പില കഴിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍‌ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കറിവേപ്പില. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പച്ചക്കറികള്‍

youtubevideo

click me!