കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ദിവസവും ഈ ഒരൊറ്റ ഫ്രൂട്ട് കഴിക്കൂ; അറിയാം ഗുണങ്ങള്‍...

By Web Team  |  First Published Oct 17, 2023, 3:48 PM IST

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറയുന്നത് ശരിയാണ്.   വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, അയേൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണിത്.


ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ മാത്രമേ ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ തോത് കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ. 

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി ആപ്പിള്‍ കഴിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറയുന്നത് ശരിയാണ്.   വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, അയേൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണിത്.  പെക്ടിന്‍, ഫൈബര്‍ എന്നിവയും അടങ്ങിയ ആപ്പിള്‍ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി ദിവസവും ഓരോ ആപ്പിള്‍ വീതം കഴിക്കാം. രാവിലെ ഭക്ഷണത്തിന് മുമ്പോ അല്ലെങ്കില്‍ ഒരു ദിവസം എപ്പോഴെങ്കിലും ഒരു ആപ്പിള്‍ കഴിക്കാം.  ആപ്പിള്‍ പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ധമനികളിൽ കൊഴുപ്പ് അടിയാനുള്ള സാധ്യതകളില്ലാതാക്കുന്നതിലൂടെയാണ് ആപ്പിൾ ഹൃദയത്തെ സുരക്ഷിതമാക്കാൻ സഹായിക്കുന്നത്.

Latest Videos

കൂടാതെ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനും സഹായകമാണ്. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ ഇവ സഹായിക്കുന്നു. അങ്ങനെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ പ്രമേഹ രോഗികള്‍ക്കും ധൈര്യമായി കഴിക്കാം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ആപ്പിള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ആപ്പിള്‍ ദിവസവും കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ആപ്പിള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. 

കാത്സ്യം ധാരാളം അടങ്ങിയ ആപ്പിള്‍ എല്ലുകളുടെയും പല്ലി​ന്‍റെയും ബലം വർധിപ്പിക്കാന്‍ സഹായിക്കും.  വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവ ധാരാളം ഉള്ളതിനാൽ  ആപ്പിള്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വയറിന്‍റെ ആരോഗ്യത്തിനായി ഈ അഞ്ച് ഭക്ഷണങ്ങള്‍ പതിവാക്കൂ...

youtubevideo

 


 

click me!