Buttermilk Recipe : ഈ നാല് ചേരുവകൾ ചേർത്ത് മോര് തയ്യാറാക്കൂ; ദഹനപ്രശ്നങ്ങൾ അകറ്റും

By Web Team  |  First Published Feb 22, 2022, 7:12 PM IST

മോര് കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മോര് മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു. 


ഈ ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ലെന്ന് തന്നെ പറയാം. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, എൻസൈമുകൾ എന്നിവയെല്ലാം മോരില്‌ അടങ്ങിയിരിക്കുന്നു.‌

മോര് കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മോര് മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു.  വിശപ്പില്ലായ്മയ്ക്ക് മോര് നല്ലൊരു പ്രതിവിധിയാണ്. മോരിൽ ബി കോംപ്ലക്സ് വൈറ്റമിനുകളും ജീവകം ‍ഡിയും ഉണ്ട്.

Latest Videos

undefined

ക്ഷീണവും വിളർച്ചയും അകറ്റാൻ മോരിലെ ​സംയുക്തങ്ങൾ സഹായിക്കുന്നു. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നുവെന്ന് ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭാവസർ പറയുന്നു.  വീക്കം, ദഹന സംബന്ധമായ തകരാറുകൾ, ഗ്യാസ്ട്രോ ഇൻഡസ്റ്റൈനൽ ഡിസോർഡേഴ്സ്, വിശപ്പില്ലായ്മ, വിളർച്ച എന്നിവയുടെ ചികിത്സയിൽ മോര് ഉപയോഗപ്രദമാണെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രോട്ടീൻ ധാരാളം ഉള്ളതിനാൽ പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

കാലറി കൂട്ടാതെ തന്നെ ശരീരത്തിനാവശ്യമായ ജീവകങ്ങൾ പ്രദാനം ചെയ്യുന്നു. മോരിൽ മൂന്നോ നാലോ ചേരുവകൾ കൂടി ചേർത്താൽ ഏറെ ഫലപ്രദമാണെന്നും ഡോ. ദിക്സ പറഞ്ഞു.

വേണ്ട ചേരുവകൾ...

മോര്                         അരക്കപ്പ്
വെള്ളം                      1 കപ്പ്
ഉപ്പ്                          ആവശ്യത്തിന്
പുതിന ഇല            ആവശ്യത്തിന്
മല്ലിയില                 ആവശ്യത്തിന്
ഇഞ്ചി                        1 കഷ്ണം
ജീരകം പൊടിച്ചത്   അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

അരക്കപ്പ് മോരിൽ വെള്ളം ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം ജീരകം പൊടിച്ചത് ചേർക്കുക.  ശേഷം പുതിനയില, മല്ലിയില, ഇഞ്ചി എന്നിവ ചേർത്ത് മിക്സിയിൽ ചെറുതായൊന്ന് അടിച്ചെടുക്കുക. ശേഷം കുടിക്കുക.

 

 

മുളപ്പിച്ച ചെറുപയർ കൊണ്ടൊരു ഹെൽത്തി സാലഡ്; റെസിപ്പി

click me!