ചോക്ലേറ്റ് ബിരിയാണി, കെച്ചപ്പ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ, ഐസ്‌ക്രീം വടാപാവ്, അങ്ങനെ പോകുന്നു ചില വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കള്‍. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി വിചിത്രമായ ഫുഡ് 'കോമ്പിനേഷന്‍' (food combination) കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ (social media). എവിടെ നോക്കിയാലും ഒട്ടും ചേര്‍ച്ചയില്ലാത്ത രണ്ട് രുചികള്‍ ഒന്നിച്ച് കഴിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് നാം കാണുന്നത്.
ചോക്ലേറ്റ് ബിരിയാണി, കെച്ചപ്പ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ, ഐസ്‌ക്രീം വടാപാവ്, അങ്ങനെ പോകുന്നു ചില വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കള്‍. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു വിഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്ടുകിലോ ഭാരമുള്ള, ഉള്ളില്‍ പച്ചക്കറിയും ചീസും നിറച്ച മോമോ (Momo) ആണ് ഇവിടത്തെ താരം. ഈ മോമോയ്ക്ക് വെറെയൊരു പ്രത്യേകത കൂടിയുണ്ട്. ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ മോമോ.
മുംബൈയിലെ മെസ്സി അദ്ദാ കഫെ ആണ് ഈ സ്‌പെഷ്യല്‍ മോമോ ഉണ്ടാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 'whatafoodiegirl' എന്ന ഫുഡ് ബ്ലോഗറാണ് ഈ മോമോയുടെ വീഡിയോ പങ്കുവച്ചത്. സ്റ്റീല്‍ പാത്രത്തില്‍ വച്ചിരിക്കുന്ന ഭീമന്‍ മോമോയുടെ മുകളില്‍ മുറിച്ച കാരറ്റ് കഷണങ്ങള്‍ വച്ചിട്ടുണ്ട്. ചോക്ലേറ്റ് നിറച്ച രണ്ട് മോമോയും ചട്ണിയും മയണൈസും മിന്‍റ് ചട്ണിയും സ്‌പെഷ്യല്‍ മോമോയ്ക്ക് ഒപ്പമുണ്ട്. 1299 രൂപയാണ് ഈ മോമോയുടെ വില.
എന്തായാലും വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. മോമോയ്ക്ക് വില കൂടുതലാണെന്നും സ്വര്‍ണത്തിന്‍റെ ആവശ്യമില്ലായിരുന്നുവെന്നും ചിലര്‍ കമന്റ് ചെയ്തു.
Also Read: ഇതാണ് 'ബാഹുബലി പാനി പൂരി'; ഇതെങ്ങനെ കഴിക്കുമെന്ന് ആളുകള്‍; വീഡിയോ വൈറല്‍
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona