ഇരുമ്പ്, കാത്സ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, പോലുള്ള ധാതുകളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് പഞ്ചസാരയെ അപേക്ഷിച്ച് ശർക്കര സുരക്ഷിതമായ ഒരു ബദലായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇത് പലപ്പോഴും പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പ്രമേഹരോഗികളുടെ ഭക്ഷണക്രമം ഏറെ പ്രധാനമാണ്. കാർബോഹൈഡ്രേറ്റുകൾ, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, പഞ്ചസാര ചേർത്ത പാനീയങ്ങൾ, പാക്കേജു ചെയ്ത ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് പ്രമേഹ രോഗികള്‍ ഒഴിവാക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കാരണം ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താനുള്ള സാധ്യത കൂടുതലാണ്.
പഞ്ചസാരയ്‌ക്ക് പകരം പലരും ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. ഇരുമ്പ്, കാത്സ്യം, ഫോസ്‌ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, പോലുള്ള ധാതുകളും ശര്‍ക്കരയില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് പഞ്ചസാരയെ അപേക്ഷിച്ച് ശർക്കര സുരക്ഷിതമായ ഒരു ബദലായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇത് പലപ്പോഴും പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ അമിതമായി ശര്‍ക്കര കഴിക്കാതെ മിതമായ അളവില്‍ മാത്രം ഇവ കഴിക്കുക. കൂടാതെ ശര്‍ക്കരയോടൊപ്പം മറ്റ് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല.
പ്രത്യേകിച്ച്, തൈരിനൊപ്പം ശര്‍ക്കര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. കൂടാതെ ആയുർവേദ പ്രകാരം, തൈര് കഴിക്കുന്നത് ഭാരം വര്‍ധിപ്പിക്കും, മെറ്റബോളിസം മോശമാവുകയും ചെയ്യും. ഇത് പോഷകാഹാരം മോശമായി ആഗിരണം ചെയ്യാനും കൊളസ്ട്രോൾ കൂട്ടാനും കാരണമാകും. കൂടാതെ പ്രമേഹം, അമിത വണ്ണം തുടങ്ങിയവ ഉള്ളവര്‍ തൈര് കഴിക്കുന്നത് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. കൂടാതെ ഇവയുടെ ഇൻസുലിൻ സംവേദനക്ഷമതയും മോശമാണ്.
വെളുത്ത ഉപ്പിനൊപ്പവും ശര്‍ക്കര കഴിക്കുന്നത് പ്രമേഹമുള്ളവർക്ക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. അതുമൂലം പ്രമേഹ രോഗികളില്‍ ഹൃദ്രോഗം, വൃക്കരോഗം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകാം. അതിനാല്‍ പഞ്ചസാര പോലെ തന്നെ ഉപ്പിന്‍റെ അമിത ഉപയോഗവും പ്രമേഹ രോഗികള്‍ കുറയ്ക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: കാത്സ്യത്തിന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്...