ഉള്ളിയും ഉരുളക്കിഴങ്ങും മിക്ക വീടുകളിലും പതിവായി വാങ്ങിക്കുന്ന പച്ചക്കറികളാണ്. പലരും ഇവ ഒരുമിച്ച് സൂക്ഷിക്കാറുമുണ്ട്. എന്നാല്‍ ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ച് വയ്ക്കുന്നത് രണ്ടും പെട്ടെന്ന് ചീത്തയാകാനും പോഷകങ്ങള്‍ നഷ്ടപ്പെടാനും കാരണമാകും.
വീട്ടിലേക്കുള്ള ഭക്ഷണസാധനങ്ങള്‍ എല്ലാ ദിവസവും വാങ്ങിക്കുകയെന്നത് പ്രായോഗികമല്ല. അതിനാല്‍ ആഴ്ചയിലൊരിക്കല്‍ എന്ന നിലയിലെല്ലാമാണ് നാം ഇവ വാങ്ങിക്കുക. പ്രത്യേകിച്ച് എളുപ്പത്തില്‍ ചീത്തയായിപ്പോകുന്ന പച്ചക്കറികള്‍- പഴങ്ങള്‍ - പാല്‍- മത്സ്യ- മാംസാദികള്‍ എന്നിവ.
വാങ്ങിച്ച ശേഷം ഇവ ഫ്രിഡ്ജിലും പുറത്തുമെല്ലാമായി കേടാകാത്തവിധം സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ചില ഭക്ഷണസാധനങ്ങള്‍ ഒരുമിച്ച് സൂക്ഷിക്കുന്നത് ഇവ പെട്ടെന്ന് കേടാകാനും പോഷകങ്ങള്‍ നഷ്ടപ്പെട്ട് പോകാനുമെല്ലാം കാരണമായേക്കാം. പച്ചക്കറികളുടെയും പഴങ്ങളുടെയും കാര്യത്തിലാണ് സവിശേഷിച്ചും ഈ ശ്രദ്ധ വേണ്ടത്. ഇത്തരത്തില്‍ ഒരുമിച്ച് സൂക്ഷിച്ചാല്‍ കേടായിപ്പോകുന്ന ചില പച്ചക്കറികളെയും പഴങ്ങളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഉള്ളിയും ഉരുളക്കിഴങ്ങും...
ഉള്ളിയും ഉരുളക്കിഴങ്ങും മിക്ക വീടുകളിലും പതിവായി വാങ്ങിക്കുന്ന പച്ചക്കറികളാണ്. പലരും ഇവ ഒരുമിച്ച് സൂക്ഷിക്കാറുമുണ്ട്. എന്നാല്‍ ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ച് വയ്ക്കുന്നത് രണ്ടും പെട്ടെന്ന് ചീത്തയാകാനും പോഷകങ്ങള്‍ നഷ്ടപ്പെടാനും കാരണമാകും.
ഉള്ളിയില്‍ നിന്ന് പുറത്തുവരുന്ന എഥിലിൻ ഗ്യാസ് ഉരുളക്കിഴങ്ങില്‍ എളുപ്പത്തില്‍ മുള വരാൻ കാരണമാകും. ഉരുളക്കിഴങ്ങില്‍ നിന്നുള്ള ഈര്‍പ്പം ഉള്ളിയില്‍ പെട്ടെന്ന് പൂപ്പലും വരുത്തും. അതിനാല്‍ ഇവ വ്യത്യസ്തമായ സ്ഥലങ്ങളില്‍ സൂക്ഷിക്കുക.
കക്കിരിയും തക്കാളിയും...
മിക്കപ്പോഴും സലാഡുകള്‍ തയ്യാറാക്കാനായി ഉപയോഗിക്കുന്ന രണ്ട് പച്ചക്കറികളാണ് കക്കിരിയും തക്കാളിയും. ഇവ ഒരുമിച്ച് വാങ്ങിക്കൊണ്ടുവന്ന ശേഷം ഒരുമിച്ച് തന്നെ സൂക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇവയും ഒരിടത്ത് തന്നെ വയ്ക്കുന്നത് നല്ലതല്ല.
കക്കിരിയില്‍ നിന്നുള്ള ഈര്‍പ്പം തക്കാളിയെ എളുപ്പത്തില്‍ ചീത്തയാക്കാം. അതുപോലെ തക്കാളി കഴിവതും മുറിയിലെ താപനിലയില്‍ സൂക്ഷിക്കുന്നതാണ് ഉചിതം. കക്കിരിയാകട്ടെ നിര്‍ബന്ധമായും ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും വേണം. കക്കിരി ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ പ്ലാസ്റ്റിക് ബാഗിലാക്കി വയ്ക്കുന്നതാണ് ഏറെയും നല്ലത്.
ആപ്പിളും ക്യാരറ്റും...
ആപ്പിളില്‍ നിന്നുള്ള എഥിലിൻ ഗ്യാസ് ക്യാരറ്റ് എളുപ്പം വാടുന്നതിലേക്ക് നയിക്കാം. ഇതോടെ ക്യാരറ്റിലെ പോഷകങ്ങളും നഷ്ടപ്പെടാം. ഇവ രണ്ടും ഫ്രിഡ്ജിനകത്ത് തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാല്‍ രണ്ട് ഭാഗങ്ങളിലായാണ് വയ്ക്കേണ്ടത്.
നേന്ത്രപ്പഴം...
നേന്ത്രപ്പഴത്തില്‍ നിന്നും സമാനമായ രീതിയില്‍ തന്നെ എഥിലിൻ ഗ്യാസ് പുറത്തുവരുന്നതിനാല്‍ മറ്റ് പച്ചക്കറികളുടെ കൂട്ടത്തില്‍ വയ്ക്കാതെ ഇവയും പ്രത്യേകമായി വയ്ക്കുന്നതാണ് നല്ലത്. അതേസമയം നേന്ത്രപ്പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട കാര്യവുമില്ല.
ബെറികള്‍...
ബെറികള്‍ എല്ലാം ഒരേ വര്‍ഗത്തിലുള്ളതല്ലേ, അതിനാല്‍ ഒരുമിച്ച് വച്ചാലും എന്താണ് പ്രശ്നമെന്ന് ചിന്തിക്കാം. എന്നാല്‍ സ്ട്രോബെറിയും ബ്ലൂബെറിയും ഒരുമിച്ച് വച്ചാല്‍ ഇവയില്‍ ബ്ലൂബെറി എളുപ്പത്തില്‍ ചീഞ്ഞുപോകാം. ഇവിടെയും എഥിലിൻ ഗ്യാസ് തന്നെ കാരണമായി വരുന്നത്. സ്ട്രോബെറിയില്‍ നിന്നുള്ള എഥിലിൻ ഗ്യാസ് ബ്ലൂബെറിയെ എളുപ്പത്തില്‍ വാടുന്നതിലേക്കും പിന്നീട് ചീയുന്നതിലേക്കും നയിക്കാം.
Also Read:- പ്രഷര്‍ കുറയ്ക്കാൻ തൈരും ബീറ്റ്‍റൂട്ടും? ; രക്തസമ്മര്‍ദ്ദമുള്ളവര്‍ അറിഞ്ഞിരിക്കേണ്ടത്