ഈ ഏഴ് ഭക്ഷണങ്ങൾ തലമുടി കൊഴിച്ചിലിന് കാരണമാകും...

By Web Team  |  First Published Jan 17, 2024, 9:38 PM IST

തലമുടിയുടെ ആരോഗ്യത്തിന് ആദ്യം നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ചില ഭക്ഷണങ്ങള്‍ തലമുടിയെ വളരാന്‍ സഹായിക്കുന്നത് പോലെ മറ്റു ചില ഭക്ഷണങ്ങള്‍ തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.


തലമുടി കൊഴിച്ചില്‍ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്നു. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. തലമുടിയുടെ ആരോഗ്യത്തിന് ആദ്യം നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ചില ഭക്ഷണങ്ങള്‍ തലമുടിയെ വളരാന്‍ സഹായിക്കുന്നത് പോലെ മറ്റു ചില ഭക്ഷണങ്ങള്‍ തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

ഒന്ന്... 

പഞ്ചസാരയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം  തലമുടി കൊഴിച്ചിലിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്. 

രണ്ട്...

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ തലമുടി കൊഴിച്ചിലിന് കാരണമാകും. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

മൂന്ന്... 

ജങ്ക് ഫുഡ് ആണ് അടുത്തതായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ടത്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ്‌ കൂടിയ ഭക്ഷണങ്ങള്‍, മറ്റ് ജങ്ക് ഫുഡ്സും തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. 

നാല്... 

കൃത്രിമ മധുര പാനീയങ്ങള്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോഡകളുടെ ഉപയോഗവും മറ്റ് കൃത്രിമ മധുര പാനീയങ്ങളുടെ ഉപയോഗവും  തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

അഞ്ച്... 

ഗ്ലൈസമിക് സൂചിക കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഇവ തലമുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല  എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

ആറ്... 

കഫൈനിന്‍റെ അമിത ഉപയോഗവും ചിലരില്‍ തലമുടി കൊഴിച്ചിലിന് കാരണമാകും. 

ഏഴ്... 

മദ്യം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മദ്യത്തിന്‍റെ അമിത ഉപയോഗം തലമുടി കൊഴിച്ചിലിനും കാരണമാകും. അതിനാല്‍ മദ്യപാനവും ഒഴിവാക്കുക. 

Also read: മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ മുട്ട; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

youtubevideo

click me!