Health Tips: ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണ പാനീയങ്ങൾ

By Web TeamFirst Published Jun 25, 2024, 8:07 AM IST
Highlights

ലോകത്താകമാനം 55 ദശലക്ഷം പേര്‍ ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

ലോകത്താകമാനം 55 ദശലക്ഷം പേര്‍ ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എല്ലാ വർഷവും 10 ദശലക്ഷം പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ. ഓർമ്മക്കുറവ്, ചിന്തയിലെ ബുദ്ധിമുട്ടുകൾ, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക,  പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങിയ ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാം. 

ഡിമെൻഷ്യ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണ പാനീയങ്ങളെ പരിചയപ്പെടാം: 

Latest Videos

1. ഇലക്കറികൾ

ഇലക്കറികളിൽ വിറ്റാമിനുകളായ കെ, ഇ, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദവും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. അതിനാല്‍ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

2. ബെറിപ്പഴങ്ങള്‍

ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ ബെറികളിൽ ആന്‍റി ഓക്സിഡന്‍റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.  പ്രത്യേകിച്ച് ഫ്ലേവനോയ്ഡുകൾ, ഇത് തലച്ചോറിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും ബെറി പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. 

3. നട്സ് 

ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിൻ ഇ എന്നിവയാൽ സമ്പുഷ്ടമാണ് നട്സുകള്‍. ഇവയെല്ലാം തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ കഴിക്കാം. 

4. ഫാറ്റി ഫിഷ്

സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. ആഴ്ചയിൽ രണ്ടുതവണയെങ്കിലും കൊഴുപ്പുള്ള മത്സ്യം കഴിക്കുന്നത് നല്ലതാണ്. 

5. മുഴുധാന്യങ്ങൾ

നാരുകൾ, വിറ്റാമിനുകൾ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ് ധാന്യങ്ങൾ. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

6. ഒലീവ് ഓയിൽ

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് സമ്പുഷ്ടമാണ് ഒലീവ് ഓയിൽ. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഡിമെൻഷ്യ സാധ്യത കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

7. മഞ്ഞൾ

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്‍റി- ഇൻഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുള്ള ഒരു സംയുക്തമാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

8. ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ, കഫീൻ, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.  ഇത് തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

9. ഗ്രീൻ ടീ

ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് ഉൾപ്പെടെയുള്ള ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്.  ഇതും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഡിമെൻഷ്യ സാധ്യത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: ഇടയ്ക്കിടെ വായ്പ്പുണ്ണ് വരാറുണ്ടോ? എങ്കില്‍, ഡയറ്റില്‍ നിന്ന് ഒഴിവാക്കണം ഈ ഭക്ഷണങ്ങള്‍

youtubevideo

click me!