ഹാജ്‍മോള മിഠായി/ക്യാപ്സൂളിനെ കുറിച്ച് അറിയുന്നവര്‍ കാണും. ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ നീക്കുന്നതിന് ഭക്ഷണശേഷമെല്ലാം കഴിക്കുന്ന ഒന്നാണിത്. മിഠായി എന്ന് പറയുമെങ്കിലും സംഗതി ദഹനത്തിനെല്ലാം സഹായകമാകുന്ന ഹെര്‍ബുകളും സ്പൈസുകളും ചേര്‍ത്ത് തയ്യാറാക്കുന്ന അല്‍പമൊരു മസാലച്ചുവയുള്ളതാണ് ഹാജ്‍മോള.
സോഷ്യല്‍ മീഡിയയിലൂടെ എന്നും ധാരാളം ഫുഡ് വീഡിയോകള്‍ നമ്മളെല്ലാവരും കാണുന്നതാണ്. പലപ്പോഴും നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത രുചിവൈവിധ്യങ്ങളെ കുറിച്ച് ഇത്തരത്തിലുള്ള ഫുഡ് വീഡിയോകളിലൂടെ നാം അറിയാറുണ്ട്.
ഇങ്ങനെയുള്ള റെസിപികളും വിഭവങ്ങളും അധികപേര്‍ക്കും കാണാനും അറിയാനുമെല്ലാം കൗതുകമാണ്. എന്നാല്‍ ഇവ എല്ലാം നമുക്ക് അംഗീകരിക്കാനോ, ഇഷ്ടപ്പെടാനോ കഴിയണമെന്നില്ല. അത്തരത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ് വ്യത്യസ്തമായ ചായ റെസിപി പരിചയപ്പെടുത്തുന്ന പുതിയൊരു വീഡിയോ.
undefined
ഹാജ്‍മോള മിഠായി/ക്യാപ്സൂളിനെ കുറിച്ച് അറിയുന്നവര്‍ കാണും. ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ നീക്കുന്നതിന് ഭക്ഷണശേഷമെല്ലാം കഴിക്കുന്ന ഒന്നാണിത്. മിഠായി എന്ന് പറയുമെങ്കിലും സംഗതി ദഹനത്തിനെല്ലാം സഹായകമാകുന്ന ഹെര്‍ബുകളും സ്പൈസുകളും ചേര്‍ത്ത് തയ്യാറാക്കുന്ന അല്‍പമൊരു മസാലച്ചുവയുള്ളതാണ് ഹാജ്‍മോള.
ഹാജ്‍മോള പൊടിച്ച് ചേര്‍ത്താണ് ഇപ്പറഞ്ഞ വീഡിയോയില്‍ ചായ തയ്യാറാക്കുന്നത്. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിന്നാണത്രേ വ്യത്യസ്തമായ ചായയുടെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഹാജ്‍മോള പൊടിച്ച് ചേര്‍ത്ത് പഞ്ചസാരയും ചൂടുവെള്ളവും പുതിനയിലയും തേയിലയും ചെറുനാരങ്ങാനീരുമെല്ലാം ചേര്‍ത്താണ് 'വറൈറ്റി' ചായ തയ്യാറാക്കുന്നത്.
പൊതുവെ ചായ എന്ന് പറയുമ്പോള്‍ നമ്മുടെ മനസില്‍ വരുന്ന രുചിയൊന്നുമല്ല ഇത് കാണുമ്പോള്‍ ലഭിക്കുക. ദഹനം എളുപ്പമാക്കുകയോ, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുകയോ ചെയ്യുമെങ്കില്‍ കൂടിയും രുചി ഓര്‍ക്കുമ്പോള്‍ ഇതെങ്ങനെ കുടിക്കും എന്നതാണ് വീഡിയോ കണ്ടവരുടെയെല്ലാം സംശയം. മിക്കവരും തങ്ങളിത് രുചിച്ചുനോക്കാൻ പോലും ആഗ്രഹിക്കുന്നില്ലെന്നാണ് കമന്‍റിലൂടെ പറയുന്നത്. ഇതിനെ ചായ എന്ന് വിളിക്കാൻ പറ്റില്ലെന്നും, ചായ കുടിക്കാനുള്ള മൂഡ് പോലും ഈ വീഡിയോ കണ്ടാല്‍ പോകുമെന്നുമെല്ലാം ചിലര്‍ വിമര്‍ശിച്ചിരിക്കുന്നു. അതേസമയം ചെറിയൊരു വിഭാഗം പേര്‍ മാത്രം ഈ ചായയെ അംഗീകരിക്കുന്നതായി കമന്‍റുകളില്‍ വ്യക്തമാക്കിയിരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...
Also Read:- ഇടയ്ക്കിടെ മലബന്ധമുണ്ടാകാറുണ്ടോ? ഇത് പരിഹരിക്കാൻ നിങ്ങള്‍ക്ക് ചെയ്യാവുന്നത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-