ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ തയ്യാറാക്കാം; റെസിപ്പി

By Web Team  |  First Published Jun 26, 2024, 11:46 AM IST

പാവയ്ക്ക വറുക്കാതെ തന്നെ കയ്പ്പില്ലാത്ത അച്ചാർ തയാറാക്കിയാലോ?  നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.
 


'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

ചോറിന് കൂട്ടാൻ സൂപ്പർ രുചിയിൽ പാവയ്ക്കാ അച്ചാർ  തയാറാക്കിയാലോ? പാവയ്ക്ക വറുക്കാതെ തന്നെ കയ്പ്പില്ലാത്ത അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

വേണ്ട ചേരുവകൾ 

പാവയ്ക്ക - 300 ഗ്രാം
ഉപ്പ് - ആവശ്യത്തിന് 
നല്ലെണ്ണ - 5-6 ടേബിൾസ്പൂൺ 
കടുക് - 1 ടീസ്പൂൺ 
വെളുത്തുള്ളി അരിഞ്ഞത്- 1 ടേബിൾസ്പൂൺ 
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ 
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന് 
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ 
മുളകുപൊടി - 1 ടേബിൾസ്പൂൺ 
വിനാഗിരി - 3 ടേബിൾസ്പൂൺ 
പഞ്ചസാര - അര ടീസ്പൂൺ
കായപ്പൊടി - അര ടീസ്പൂൺ 
ഉലുവ വറുത്തുപൊടിച്ചത് - കാൽ ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

പാവയ്ക്ക നന്നായി കഴുകി വെള്ളമെല്ലാം പോയിക്കഴിഞ്ഞ് കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കാം. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി മൂടി വെച്ച് 10-12 മണിക്കൂർ ഫ്രിഡ്ജിൽ എടുത്തു വയ്ക്കാം. അടുത്ത ദിവസം ഇതെടുത്ത് പാവയ്ക്ക നന്നായി പിഴിഞ്ഞ് നീരെല്ലാം കളഞ്ഞെടുക്കാം. ഇനിയൊരു പാൻ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായാൽ കടുകിട്ട് പൊട്ടിയശേഷം അതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് വഴറ്റി എടുക്കാം. ഇനി തീ ഓഫ് ചെയ്തശേഷം മഞ്ഞൾപൊടി, മുളകുപൊടി എന്നിവ ചേർത്തു കൊടുക്കാം. ഇതിലേക്ക് ഇനി പാവയ്ക്ക ചേർത്തുകൊടുത്തശേഷം നന്നായി ഇളക്കി വീണ്ടും സ്റ്റൗ ഓൺ ആക്കാം. ഇത് ഒന്നു വാടിക്കഴിഞ്ഞാൽ  വിനാഗിരി ചേർത്ത് കൊടുക്കാം. പാവയ്ക്ക നന്നായി വാടിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്യുന്നതിന് മുമ്പ് കായപ്പൊടി ചേർത്തു കൊടുക്കാം. ഇനി തീ ഓഫ് ചെയ്ത ശേഷം അല്പം പഞ്ചസാരയും ഉലുവ വറുത്തു പൊടിച്ചതും കൂടി ചേർത്ത് ഇളക്കി എടുക്കാം. ഇതോടെ പാവയ്ക്ക അച്ചാർ തയ്യാറായിക്കഴിഞ്ഞു.

youtubevideo

Also read: എളുപ്പത്തിൽ തയ്യാറാക്കാം സ്പെഷ്യല്‍ റാഗി ക്യാരറ്റ് സൂപ്പ്; റെസിപ്പി

click me!