വെണ്ടയ്ക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം അറിയാം

By Web Team  |  First Published Jul 16, 2024, 10:26 PM IST

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിഫെനോൾ, ഫൈബർ തുടങ്ങിയ സംയുക്തങ്ങൾ വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത കുറയ്ക്കുക ചെയ്യുന്നു. 
 


വിറ്റാമിൻ എ, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ വെണ്ടയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ആരോഗ്യപരമായ ഗുണങ്ങളുള്ള ഫ്ലേവനോയിഡുകളും ഫിനോളിക് സംയുക്തങ്ങളും ഉൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.  ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. 

വിറ്റാമിൻ സി, കെ 1 എന്നിവ വെണ്ടയ്ക്കയിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ കെ 1 കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ്. ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നു. വെണ്ടയ്ക്കയിലെ ഫൈബർ കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Latest Videos

undefined

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിഫെനോൾ, ഫൈബർ തുടങ്ങിയ സംയുക്തങ്ങൾ വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത കുറയ്ക്കുക ചെയ്യുന്നു. 

എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകളും മിനറലുകളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ആൻറിഓക്‌സിഡൻറുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയാൽ സമൃദ്ധമാണ് വെണ്ടയ്ക്ക. ഇത് കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു. 

വെണ്ടയ്ക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വെണ്ടയ്ക്കയിലെ ഫൈബർ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ എ അടങ്ങിയിട്ടുള്ള വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ തടയാനും ആരോഗ്യകരമായ കാഴ്ച നിലനിർത്താനും സഹായിക്കും. വെണ്ടയ്ക്കയിൽ ആന്റി -ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും സന്ധിവാതം അല്ലെങ്കിൽ ഹൃദ്രോഗം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ കുറയ്ക്കാനും സഹായിക്കും.

വിറ്റാമിനുകൾ എ, സി എന്നിവയുൾപ്പെടെ വെണ്ടയ്ക്കയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തിൻ്റെ ഘടന മെച്ചപ്പെടുത്താനും അകാല വാർദ്ധക്യം, ചുളിവുകൾ എന്നിവ തടയാനും അവ സഹായിച്ചേക്കാം.

ഈ മഴക്കാലത്ത് ഡെങ്കിപ്പനിയെ സൂക്ഷിക്കുക ; ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോ​ധിക്കാം?
 

click me!