റാഞ്ചിയില്‍ നിന്ന് പാനിപൂരി കഴിക്കുന്ന സുബി; അവസാന യുട്യൂബ് വീഡിയോകള്‍ വൈറല്‍

By Web Team  |  First Published Feb 22, 2023, 10:33 PM IST

റാഞ്ചിയിലെ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള വീഡിയോയാണ് സുബി അവസാനം പോസ്റ്റ് ചെയ്തത്. 'ഇവിടത്തെ ലോക്കല്‍ ചന്തകള്‍ ഇങ്ങനെയാണോ? എന്ന തലക്കെട്ടോടെയാണ് സുബി വീഡിയോ പങ്കുവച്ചത്.


മിനി സ്‌ക്രീനിലൂടേയും ബിഗ് സ്‌ക്രീനിലൂടേയും സ്‌റ്റേജ് ഷോകളിലൂടെയും എല്ലാം കാണികളെ ചിരിപ്പിച്ച സുബി സുരേഷിന്‍റെ മരണ വാര്‍ത്ത കേട്ടാണ് ഇന്ന് മലയാളികൾ ഉണർന്നത്. സ്വഭാവ സവിശേഷതകൾ കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ചുരുങ്ങിയ കാലം കൊണ്ടു തന്നെ ജനമനസുകളിൽ ഇടം നേടിയ താരത്തിന്റെ അപ്രതീക്ഷിത വേർപാടിൽ ദു:ഖത്തിലായിരിക്കുകയാണ് ആരാധകര്‍.

യുട്യൂബിലും സജ്ജീവമായ സുബിയുടെ പഴയ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രാവല്‍, ഫുഡ്, ലൈഫ്‌സ്റ്റൈല്‍ വീഡിയോകളിലൂടെ ആണ് സുബി യുട്യൂബില്‍ ആരാധകരെ സ്വന്തമാക്കിയത്. 2020 ഒക്ടോബറിലാണ് 'സുബി സുരേഷ് ഒഫീഷ്യല്‍' എന്ന പേരില്‍ സുബി തന്‍റെ യുട്യൂബ് ചാനല്‍ തുടങ്ങുന്നത്.

Latest Videos

രണ്ടാഴ്ചയ്ക്ക് മുമ്പാണ് താരം അവസാന വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡില്‍ പ്രോഗ്രാമിന് പോയപ്പോള്‍ എടുത്ത  വീഡിയോയാണത്. റാഞ്ചി കൈരളി സ്‌കൂള്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിക്കാണ് സുബിയും സംഘവും പോയത്. റാഞ്ചിയിലെ ലോക്കല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള വീഡിയോയാണ് സുബി അവസാനം പോസ്റ്റ് ചെയ്തത്. 'ഇവിടത്തെ ലോക്കല്‍ ചന്തകള്‍ ഇങ്ങനെയാണോ?' എന്ന തലക്കെട്ടോടെയാണ് സുബി വീഡിയോ പങ്കുവച്ചത്.

കൂടാതെ റാഞ്ചിയില്‍ പാനിപൂരി കഴിക്കുന്ന വീഡിയോയും സുബി പങ്കുവച്ചിട്ടുണ്ട്. പാനിപൂരി കഴിക്കുന്നെങ്കിൽ അത് നോർത്തിൽ നിന്നും തന്നെ കഴിക്കണമെന്നാണ് സുബി പറയുന്നത്. പാനിപൂരി തനിക്ക് ഏറെ ഇഷ്ടമാണെന്നും റാഞ്ചിയില്‍ നിന്നുള്ളld വ്യത്യസ്തവും രുചികരവുമായ പാനിപൂരി ആണെന്നും സുബി വീഡിയോയില്‍‌ പറയുന്നു.

സുബിയുടെ മരണ വാര്‍ത്ത വന്നതോടെ ഈ വീഡിയോകളെല്ലാം വീണ്ടും വൈറലാവുകയാണ്. നിരവധി പേരാണ് ഈ വീഡിയോകള്‍ക്ക് താഴെ സുബിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കമന്‍റുകള്‍ ചെയ്തത്.

 

Also Read: ഫാറ്റി ലിവര്‍ സാധ്യത കുറയ്ക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...

click me!