വാഴയിലയില്‍ പിസ തയ്യാറാക്കുന്ന യുവതി; വൈറലായി വീഡിയോ

By Web Team  |  First Published Dec 14, 2022, 10:31 PM IST

വാഴയിലയില്‍ പിസ തയ്യാറാക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്.   ആദ്യം പിസയുടെ ബേസ് വലിയ വാഴയിലയില്‍ വയ്ക്കുന്നു. ശേഷം ടോപ്പിംഗിന് വേണ്ട ചേരുവകളും ചീസും പനീറും സോസുമൊക്കെ ചേര്‍ക്കുന്നു. 


പുതുതലമുറക്കാരുടെ പ്രിയ ഭക്ഷണമാണ് പിസ. ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്ത് വരെ പിസ പ്രേമികളുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നത്. ഈ ഇറ്റാലിയന്‍ ഭക്ഷണത്തില്‍ പല തരം പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. ഇവിടെ ഇതാ അത്തരമൊരു പിസാ പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വാഴയിലയില്‍ പിസ തയ്യാറാക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്.   ആദ്യം പിസയുടെ ബേസ് വലിയ വാഴയിലയില്‍ വയ്ക്കുന്നു. ശേഷം ടോപ്പിംഗിന് വേണ്ട ചേരുവകളും ചീസും പനീറും സോസുമൊക്കെ ചേര്‍ക്കുന്നു. ശേഷം പിസയെ വാഴയില കൊണ്ട് പൊതിഞ്ഞ് പാനില്‍ വെച്ച് വേവിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

 

ഇൻസ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പിസാ പ്രേമികള്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ഇത് കൊള്ളാമല്ലോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. അതേസമയം, പിസയെ എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നതെന്ന് മാറ്റുചിലര്‍ ചോദിച്ചു.

അതേസമയം, അസാധാരണമായ രീതിയില്‍ പിസ ഓര്‍ഡര്‍ ചെയ്ത ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പെണ്‍കുട്ടി പിസ ഷോപ്പിലേക്ക് ഫോണ്‍ ചെയ്ത ശേഷം പ്രമുഖ ഗായിക നേഹ കക്കറിനെ അനുകരിച്ച് പാട്ടിലൂടെയാണ് തുടര്‍ന്ന് പിസ ഓര്‍ഡര്‍ നടത്തുന്നത്. ഫോണിന്‍റെ മറുതലയ്ക്കലുള്ള പിസ ഷോപ്പ് ജീവനക്കാരന്‍ ആദ്യം ഒന്നും മനസിലാകാത്തതായാണ് കാണിക്കുന്നത്. പിന്നീട് അദ്ദേഹം ക്ഷമയോടെ ഓര്‍ഡറെടുക്കാനാണ് ശ്രമിക്കുന്നത്. പല രീതിയില്‍ പാട്ട് പാടിക്കൊണ്ടാണ് പെണ്‍കുട്ടി തനിക്ക് വേണ്ട പിസ ഓര്‍ഡര്‍ ചെയ്യുന്നത്.  എല്ലാം നേഹയുടെ തന്നെ പാട്ടുകള്‍. എന്നാല്‍ വരികള്‍ ഇഷ്ടാനുസരണം മാറ്റിയിരിക്കുന്നു എന്ന് മാത്രം.

Also Read: തിളക്കമുള്ള ചര്‍മ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം വിറ്റാമിനുകള്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍...

click me!