ഭക്ഷണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. മിക്കതും യാത്രയ്‌ക്കൊപ്പം രുചിവൈവിധ്യങ്ങള്‍ തേടുന്ന തരം വീഡിയോകളാകാം. അതല്ലെങ്കില്‍ പാചകത്തില്‍ വരുന്ന പരീക്ഷണങ്ങളാണ് പിന്നെ ട്രെന്‍ഡ്
ഇന്ന് സോഷ്യല്‍ മീഡിയയില്‍ ( Social Media ) ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന വിഷയങ്ങളില്ല എന്ന് തന്നെ പറയാം. ഏത് വിഷയമായാലും ചൂടന്‍ വാഗ്വാദങ്ങളും അഭിപ്രായപ്രകടനങ്ങളും വിധിയെഴുത്തുകളുമെല്ലാം സോഷ്യല്‍ മീഡിയ ലോകത്തിലുണ്ടാകാറുണ്ട്. ഒപ്പം തന്നെ കാര്യമായ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കുമെല്ലാം ( Troll Topics ) പാത്രമാകുന്ന വിഷയങ്ങളും വ്യക്തികളും എല്ലാമുണ്ട്.
അത്തരത്തില്‍ കാര്യമായ വിമര്‍ശനം നേടിയൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. മിക്കതും യാത്രയ്‌ക്കൊപ്പം രുചിവൈവിധ്യങ്ങള്‍ തേടുന്ന തരം വീഡിയോകളാകാം.
അതല്ലെങ്കില്‍ പാചകത്തില്‍ വരുന്ന പരീക്ഷണങ്ങളാണ് പിന്നെ ട്രെന്‍ഡ്. പ്രത്യേകിച്ച് 'സ്ട്രീറ്റ് ഫുഡി'ലാണ് ഇത്തരം പരീക്ഷണങ്ങള്‍ നടക്കാറ്. ഫുഡ് വ്‌ളോഗര്‍മാരാകട്ടെ, ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി, അവയെ കുറിച്ചുള്ള വിശേഷങ്ങള്‍ വീഡിയോ ആയി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.
എന്നാല്‍, ചിലപ്പോഴെങ്കിലും ഇങ്ങനെയുള്ള പാചകപരീക്ഷണങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമാണ് പാത്രമാകാറുള്ളത്. നമ്മുടെ ഒരു തനത് രുചിയെ മറ്റ് പലതും ചേര്‍ത്ത് നശിപ്പിക്കുന്നതോ, അത് സവിശേഷമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതോ ഒന്നും ഭക്ഷണപ്രേമികള്‍ക്ക് സാധാരണഗതിയില്‍ ഇഷ്ടപ്പെടാറില്ല.
ഇപ്പോഴിതാ 'സ്‌പെഷ്യല്‍' ചായ തയ്യാറാക്കുന്ന ചായക്കാരനെയാണ് സോഷ്യല്‍ മീഡിയയിലെ ഭക്ഷണപ്രേമികള്‍ വിമര്‍ശിക്കുന്നത്. പഴങ്ങള്‍ ചേര്‍ത്താണ് ഇദ്ദേഹം ചായ തയ്യാറാക്കുന്നത്. എന്താണ് ചായയെന്നും, ചായയുടെ ധര്‍മ്മമെന്നും മറക്കുംവിധത്തിലാണ് പരീക്ഷണമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് ഭക്ഷണപ്രേമികളുടെ അഭിപ്രായം.
സൂറത്തിലെ ഒരു ചെറിയ വഴിയോരക്കടയില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയിട്ടുള്ളത്. ആദ്യം പാലും വെള്ളവുമെല്ലാം ചേര്‍ത്ത് ചായ തയ്യാറാക്കിയ ശേഷം ഇതിലേക്ക് വിവിധ പഴങ്ങള്‍ ചേര്‍ത്ത് അതിന്റെ നീര് കൂടി യോജിപ്പിച്ചാണ് ചായ പൂര്‍ത്തിയാക്കുന്നത്. ആപ്പിളും, ചിക്കുവും, നേന്ത്രപ്പഴവുമെല്ലാം ഇത്തരത്തില്‍ ഇതിലേക്ക് ചേര്‍ക്കുന്നുണ്ട്.
പല ഭക്ഷണവും ഇത്തരത്തില്‍ പരീക്ഷിച്ച് മറ്റൊന്നാക്കുന്നത് രുചിയെ മാത്രമല്ല ഗുണമേന്മയെയും ബാധിക്കുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. പലപ്പോഴും വ ആരോഗ്യത്തെ എത്തരത്തില്‍ സ്വാധീനിക്കുമെന്ന് നാം ചിന്തിക്കുന്നില്ലെന്നും ഇത് അപകടം വരുത്തിവയ്ക്കുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ബര്‍ഗറിലും സാന്‍ഡ്വിച്ചിലുമെല്ലാം ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ ചീസും ബട്ടറുമെല്ലാം ധാരാളമായി ഉപയോഗിക്കുന്നതിനെതിരെയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നിരുന്നു. എന്തായാലും പഴങ്ങള്‍ ചേര്‍ത്ത് ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഒന്ന് നോക്കാം...
Also Read:- 'ഇതാണ് ഹാര്‍ട്ട് അറ്റാക്ക് കാപ്പി'; വൈറലായ വീഡിയോ
മല്ലിയില കൊണ്ട് ഐസ്‌ക്രീം, പ്രമുഖ ബ്രാന്‍ഡിന് ട്വിറ്ററില്‍ കല്ലേറ്; ഇതാണ് മെക് ഡൊണാള്‍ഡ്സിന്റെ പുതിയ പരീക്ഷണം. സംഭവം സോഷ്യല്‍ മീഡിയയില്‍ വന്നതോടെ വലിയ തോതിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ഐസ്‌ക്രീമിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ലഭ്യമാണ്. ട്വിറ്ററില്‍ ഒരുകൂട്ടം ഭക്ഷണപ്രേമികള്‍ ഇതിന്റെ പേരില്‍ മെക് ഡൊണാള്‍ഡ്സിനെതിരെ വിമര്‍ശനങ്ങളുടെ കല്ലേറ് തന്നെയാണ് നടത്തുന്നത്...Read More...